ഡൽഹി ആം ആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാൻ അറസ്റ്റിൽ. ഡൽഹി അഴിമതി വിരുദ്ധ ബ്യുറോ ആണ് അറസ്റ്റ് ചെയ്തത്. ഡൽഹി വഖഫ് ബോർഡ് അഴിമതിക്കേസിലാണ് അറസ്റ്റ്. അമാനത്തുള്ള ഖാന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഒട്ടേറെ തെളിവുകൾ ലഭിച്ചതായി എസിബി അറിയിച്ചു.
അമാനത്തുള്ള ഖാന്റെ ബിസിനസ് പങ്കാളിയായ ഹമീദ് അലി ഖാൻ മസൂദ് ഉസ്മാനിൽ നിന്ന് തോക്കും പണവും കണ്ടെത്തിയിരുന്നു. ഇദ്ദേഹവുമായി ബന്ധമുള്ള നിരവധിയിടങ്ങളിൽ ഇന്ന് റെയ്ഡ് നടന്നിരുന്നു. ഡൽഹി വഖഫ് ബോർഡുമായി ബന്ധപ്പെട്ട് രണ്ട് വർഷം പഴക്കമുള്ള അഴിമതിക്കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി നേതാവ് അമാനത്തുള്ള ഖാനെ അഴിമതി വിരുദ്ധ ബ്രാഞ്ച് വെള്ളിയാഴ്ച ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് അമാനത്തുള്ളയുടെ സഹായിയുടെ വീട്ടിൽ റെയ്ഡ് നടത്തിയത്.
Post a Comment