ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സംസ്ഥാനമൊട്ടാകെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയുന്നു.
അടുത്ത 3, 4 ദിവസം തല്‍സ്ഥിതി തുടരാനാണ് സാധ്യതയെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. തെക്കു ഒഡിഷ-വടക്ക് ആന്ധ്രാ തീരത്തിനു സമീപത്തു വടക്കു പടിഞ്ഞാറന്‍ -മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്തിരുന്ന ‘ശക്തി കൂടിയ ന്യുന മര്‍ദ്ദം’ പടിഞ്ഞാറു-വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് തീവ്ര ന്യൂനമര്‍ദ്ദമായി തെക്കു ഒഡിഷ തീരത്തിന് സമീപമായി സ്ഥിതി ചെയ്യുന്നു.
ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറു-വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു ശക്തി കുറയാനാണ് സാധ്യത. ഇതിന്റെ ഫലമായാണ് വ്യാപക മഴ പ്രതീക്ഷിക്കുന്നത്.
കേരളത്തില്‍ സെപ്റ്റംബര്‍ 11 മുതല്‍ 12 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Post a Comment