തിരുവനന്തപുരം: അസാധാരണ വാര്‍ത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ വിമര്‍ശനം ഉന്നയിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്ത്.ഗവർണർ ഗവർണറായി പ്രവർത്തിക്കണം.ആര്‍ എസ് എസ് സ്വയം സേവകനായി പ്രവർത്തിക്കരുത്.കോൺഗ്രസ് ബിജെപി എന്നിവരുടെ പ്രതിനിധിയായി ഗവർണർ പ്രവർത്തിക്കരുത്.ഭരണഘടനാപരമായ കാര്യങ്ങൾ നിർവഹിക്കണം.
ജനങ്ങൾക്കു വേണ്ടിയാണ് സർക്കാർ.ബില്ല് കൊണ്ടുവന്നത്. ഒപ്പിടാത്തത് കൊണ്ട് ഒരു ഭരണഘടന പ്രതിസന്ധിയും ഉണ്ടാകില്ല. എന്തോ മാനസിക പ്രശ്നം ഉള്ളതു പോലെയാണ് ഗവര്‍ണര്‍ പെരുമാറുന്നത്.കെ കെ രാഗേഷ് എംപിയായിരുന്നു.ചരിത്രകോണ്‍ഗ്രസിലെ പ്രതിഷേധം അതിരൂകടക്കരുതെന്ന് ആഗ്രഹിച്ചാണ് തടഞ്ഞത്.മാർകിസ്റ്റ് പ്രത്യശ ശാസ്ത്രത്തെ കുറിച്ച് ഗവര്‍ണര്‍ക്ക് ഒന്നും അറിയില്ല. ആര്‍ എസ് എസ് കാരനായി പ്രവർത്തിക്കുമ്പോൾ ഇങ്ങനെയൊക്കെ പറയും.ഒരു സ്വർണ കച്ചവടക്കാരന്‍റെ വീട്ടിൽ പോയി ഗവർണർ ആര്‍ എസ് എസ് നേതാവിനെ കണ്ടതാണ് ചോദ്യം ചെയ്തത്.: പ്രോട്ടോകോൾ ലംഘനമാണതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു
Post a Comment