പായം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ജൽ ജീവൻ മിഷൻ
മാടത്തിയിൽ എൽ പി സ്കൂളിൽ ജലശ്രീ ക്ലബ്ബ് രൂപികരിച്ചു - ബോധ വൽക്കരണ ക്ലാസുംസംഘടിപ്പിച്ചു. പ്രധാനാധ്യാപിക കെ കെ ചിന്താമണി ടിച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാടത്തിൽ വാർഡ് മെമ്പർ പി സാജിത് ഉദ്ഘാടനം ചെയ്തു.
ജൽ ജീവൻ മിഷൻ കോ : ഓഡിനേറ്റർ ജോൺ പദ്ധതി വിശദീകരിച്ചു.
രേഷ്ന ടീച്ചർ,ഷൗക്കത്തലി മാസ്റ്റർ
എന്നിവർ സംസാരിച്ചു.
ജലശ്രീ ക്ലബ്ബ് സെക്രട്ടറി അജ്മൽ നന്ദി അർപ്പിച്ച് സംസാരിച്ചു.
ശാസ്ത്ര വിഷയത്തിൽ മികവാർന്ന വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.
Post a Comment