കോട്ടയം: പാലാ ചെത്തിമറ്റത്തിനു സമീപമുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. സുഹൃത്തിനൊപ്പം ബൈക്കിൽ വന്ന യുവാവാണ് ബസിനടിയിൽപ്പെട്ട് മരിച്ചത്. ഇന്നു രാവിലെ പത്തുമണിയോടെയായിരുന്നുു അപകടം. കണ്ണൂർ കണിച്ചാർ സ്വദേശിയായ ജോയൽ(18) ആണ് മരിച്ചത്.
മറ്റൊരു ബസ്സിനെ മറികടക്കുന്നതിനിടെ ആയിരുന്നു അപകടം. ബൈക്കിനു പിന്നിലിരുന്ന യുവാവ് തെറിച്ച് ബസിനടിയിൽവീണു. ബസ് കയറി ഇറങ്ങി തല തകർന്ന നിലയിലാണ്. കണ്ണൂർ സ്വദേശിയായ യുവാവ് ജർമൻ ഭാഷ പഠിക്കാൻ ആണ് പാലായിൽ എത്തിയത്. ബൈക്ക് ഓടിച്ചിരുന്നയാൾ നിസാര പരുക്കുകളോടെ രക്ഷപെട്ടു.
Post a Comment