രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോയാത്രയെ എതിര്‍ക്കില്ലന്ന് സി പി ഐ എം പൊളിറ്റ് ബ്യുറോ വ്യക്തമാക്കി. . യാത്ര പ്രതിപക്ഷ ഐക്യത്തെ ബാധിക്കില്ല. സംഘടനയെ ശക്തിപ്പെടുത്താനുള്ള നീക്കമാണ് ഭാരത് ജോഡോ യാത്രയെന്ന് സിപിഐഎം കേന്ദ്ര നേതൃത്വം വിലയിരുത്തി.
ദേശീയ തലത്തില്‍ പ്രതിപക്ഷ മുന്നണി സാധ്യമല്ലെന്ന നിലപാടാണ് സി പി ഐ എമ്മിനുള്ളതെന്നും പി ബി വ്യക്തമാക്കി. സംസ്ഥാന തലത്തില്‍ പ്രാദേശിക പ്രതിപക്ഷ നീക്കുപോക്കുകളാണ് അഭികാമ്യമെന്നാണ് പാര്‍ട്ടി നിലപാട്. ഭാരത്ത് ജോഡോ യാത്രയില്‍ സീതാറാം യെച്ചൂരി പങ്കെടുക്കുമെന്ന വാര്‍ത്തയും സിപിഐഎം കേന്ദ്ര നേതൃത്വം തള്ളി.
രാജ്യത്തെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. അതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും യെച്ചൂരി പറഞ്ഞു.ഇന്നത്തെ പ്രധാന ലക്ഷ്യം രാജ്യത്തെ സംരക്ഷിക്കുക എന്നതാണ്. അതിനായി രാജ്യത്തെ രക്ഷിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരേയും ഒന്നിപ്പിക്കണമെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി പറഞ്ഞു.
Post a Comment