കണ്ണൂര്‍: കണ്ണൂരില്‍ പേവിഷബാധയേറ്റു പശു ചത്ത സംഭവത്തില്‍ ദുരൂഹത. സംഭവത്തില്‍ മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്
ചൊവ്വാഴ്ച രാവിലെയോടു കൂടിയാണ് പശു ചത്തത്. പശുവിനെ പട്ടി കടിച്ചതായുള്ള ലക്ഷണങ്ങളോ മുറിവുകളോ പ്രത്യക്ഷത്തില്‍ കാണുന്നില്ലെന്ന കാര്യമാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത് എങ്ങനെയാണ് പേ വിഷ ബാധയേറ്റത് എന്ന കാര്യം വ്യക്തമല്ലെങ്കിലും പുല്ലില്‍ നിന്നോ മറ്റോ ആയിരിക്കാം പേ ഏറ്റതെന്നാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതരുടെ പ്രാഥമിക നിഗമനം. കണ്ണൂരില്‍ നിന്ന് ഡോക്ടര്‍മാര്‍ വന്ന് പരിശോധന നടത്തിയ ശേഷമാണ് പേ വിഷബാധയാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി മരത്തില്‍ കെട്ടിയിടുകയായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ മുതല്‍ തന്നെ പശു അസ്വസ്ഥതകള്‍ കാണിച്ചിരുന്നുവെന്നും അക്രമാസക്തമായെന്നും വീട്ടുകാര്‍ പറയുന്നു. വീട്ടുകാരെ പല തവണ കുത്താന്‍ ശ്രമിച്ച പശു ഘോര ശബ്ദത്തില്‍ അമറിയിരുന്നു. ഇതിനു ശേഷം ആലയില്‍ തന്നെ കെട്ടിയിട്ടതു കൊണ്ട് തന്നെ അധികം പ്രദേശങ്ങളില്‍ ഒന്നും പശു പോയിരുന്നില്ല. കണ്ണൂര്‍ കോര്‍പറേഷന്‍ . മേയര്‍ ടി.ഒ.മോഹനന്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ സ്ഥലത്തെത്തി.
കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് സുരക്ഷിതമായിത്തന്നെ പശുവിനെ മറവ് ചെയ്തു. പശുവുമായി അടുത്ത് ഇടപെഴകിയ ആള്‍ക്കാര്‍ക്കുള്ള കുത്തിവെപ്പ് ഉടന്‍ തന്നെയെടുക്കാന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ ആശുപത്രിയില്‍ നിന്നാണ് ഇവര്‍ കുത്തിവയ്‌പ്പ് സ്വീകരിക്കുക.
Post a Comment