Join News @ Iritty Whats App Group

'മഹാബലി കേരളം ഭരിച്ചതിന് തെളിവില്ല; ഓണവുമായുള്ള ബന്ധം മനസ്സിലാകുന്നില്ല'; വി മുരളീധരന്‍

ഓണവുമായി മഹാബലിക്കുള്ള ബന്ധത്തെ മനസ്സിലാകുന്നില്ലെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. മഹാബലി കേരളം ഭരിച്ചതിന് ചരിത്രപരമായ തെളിവില്ലെന്ന് അദ്ദേഹം പറഞ്ഞു. ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ ബിജെപി അനുകൂല സംഘടനയുടെ ഓണാഘോഷത്തിലായിരുന്നു മുരളീധരൻറെ പരാമര്‍ശം.
മലയാളികൾ മഹാബലിയെ ദത്തെടുത്തതാകാമെന്നും നര്‍മദാ നദിയുടെ തീരപ്രദേശം ഭരിച്ചിരുന്ന രാജാവായിരുന്നു മഹാബലിയെന്നും വി മുരളീധരൻ പറഞ്ഞു. വാമനൻ മഹാബലിക്ക് മോക്ഷം നൽകുകയായിരുന്നു എന്നാണ് ഐതിഹ്യം പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ ഓണത്തിന് വാമനജയന്തി ആശംസകള്‍ നേര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമര്‍ശം വിവാദമായിരുന്നു. കേരളം ഭരിച്ചിരുന്ന അസുര രാജാവായ മഹാബലിയെ മൂന്നടി മണ്ണ് ചോദിച്ച വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയായിരുന്നുവെന്നാണ് ഐതിഹ്യം.

Post a Comment

Previous Post Next Post
Join Our Whats App Group