കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരെഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള മുതിര്ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുകുള്‍ വാസ്‌നിക്ക് മല്‍സിക്കും. മല്‍സര രംഗത്തിറങ്ങാന്‍ അദ്ദേഹത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി. എ കെ ആന്റണിയുമായി മുകുള്‍ വാസ്‌നിക്ക് കൂടിക്കാഴ്ച നടത്തിയിരുന്നു. മത്സരിക്കാനില്ലെന്നു വ്യക്തമാക്കിയ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെയും മുകുള്‍ വാസ്‌നിക് കണ്ടിരുന്നു. നിലവില്‍ ശശി തരൂരും ദിഗ് വിജയ് സിംഗുമാണ് മത്സരരംഗത്തുള്ളത്.
പ്രധാനപ്പെട്ട ജി 23 നേതാക്കളിലൊരാളായ മുകുള്‍ വാസ്‌നിക് എല്ലായ്‌പ്പോഴും വിവാദങ്ങളില്‍ നിന്ന് അകന്നുനിന്ന നേതാവാണ്. 2019ല്‍ രാഹുല്‍ ഗാന്ധി രാജിവച്ചപ്പോള്‍ അധ്യക്ഷസ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ട പേരുകളിലൊന്ന് മുകുള്‍ വാസ്‌നികിന്റേത് ആയിരുന്നു. മഹാരാഷ്ട്രയില്‍ നിന്നുള്ള ദളിത് നേതാവാണ് വാസ്‌നിക്. നരസിംഹറാവു, മന്‍മോഹന്‍ സിംഗ് സര്‍ക്കാരുകളില്‍ മന്ത്രിയായിരുന്നു അദ്ദേഹം
നാളെയാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഇന്നലെ തന്നെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മല്‍സരത്തില്‍ മുകുകള്‍ വാസ്‌നിക്കിന്റെ പേര് ഉയര്‍ന്ന് കേട്ടിരുനു.
Post a Comment