ദേശീയപാത വികസനത്തിന്റെ ഭാഗമായി മലപ്പുറത്ത് നൂറുകണക്കിന് ഖബറുകള്‍ മാറ്റി മറവ് ചെയ്ത് പള്ളിക്കമ്മിറ്റി. വെന്നിയൂര്‍ മഹല്ല് ജുമാ മസ്ജിദിന്റെ ഖബർസ്ഥാനിലെ മൃതദേഹങ്ങളാണ് പൂർണ്ണ സമ്മതത്തോടെ വിശ്വാസികൾ മറ്റൊരിടത്തേക്ക് മാറ്റിയത്
ദേശീയ പാതക്കായി വെന്നിയൂര്‍ മഹല്ല് ജുമാ മസ്ജിദ് ഖബര്‍സ്ഥാന്റെ അര ഏക്കറോളം സ്ഥലമാണ് വിട്ടുനല്‍കിയത്. ഈ ഭാഗത്തുണ്ടായിരുന്ന 600 ഖബറുകൾ പൊളിച്ച് മാറ്റി. പതിനഞ്ച് വര്‍ഷം മുതല്‍ 100 വര്‍ഷത്തിലേറെ പഴക്കമുള്ള ഖബറുകളാണ് പൊളിച്ചത്.
ആയിരത്തി എണ്ണൂറിലധികം വീടുകള്‍ ഉള്‍കൊള്ളുന്ന വെന്നിയൂര്‍ മഹല്ല് ജുമാ മസ്ജിദിന്റെ ഖബറിസ്ഥാന് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. പള്ളിയുടെ പിൻഭാഗത്ത് കൊവിഡ് സയത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് പുതിയ ഖബറുകള്‍ കുഴിച്ച് മൃതദേഹ അവശിഷ്ട്ടങ്ങൾ അടക്കം ചെയ്തത്. നൂറുൽ ഇസ്ലാം കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഖബര്‍സ്ഥാന്‍ മാറ്റി സ്ഥാപിച്ചത്.
Post a Comment