മട്ടന്നൂർ നഗരസഭയുടെ പുതിയ ചെയർമാനെയും വൈസ് ചെയർമാനെയും ഇന്നു തിരഞ്ഞെടുക്കും. കൗൺസിൽ ഹാളിൽ രാവിലെ 11ന് ചെയർമാൻ തിരഞ്ഞെടുപ്പും ഉച്ചയ്ക്ക് 2ന് വൈസ് ചെയർമാൻ തിരഞ്ഞെടുപ്പും നടക്കും.
ചെയർമാൻ സ്ഥാനത്തേക്ക് സിപിഐ എമ്മിലെ എൻ.ഷാജിത്തിനെ പരിഗണിക്കാനാണു സിപി എം നേതൃത്വത്തിന്റെ താൽപര്യം. കോൺഗ്രസിലെ പി.രാഘവനാണു യുഡിഎഫിന്റെ ചെയർമാൻ സ്ഥാനാർഥി.
വൈസ് ചെയർമാൻ സ്ഥാന ത്തേക്ക് എൽഡിഎഫിലെ ഒ.പ്രീതയും യുഡിഎഫിലെ പി.പ്രജിലയും മത്സരിക്കും.
Post a Comment