Join News @ Iritty Whats App Group

അറിയിപ്പുകൾ


ക്വട്ടേഷൻ ക്ഷണിച്ചു.

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം പ്ലസ് വൺ വിദ്യാർഥികൾക്ക് യൂണിഫോം തുണി വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള സ്ഥാപനങ്ങൾ/വ്യക്തികൾ എന്നിവരിൽ നിന്നും സെപ്റ്റംബർ 23ന് വൈകിട്ട് നാല് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2700357

അമ്പായത്തോട് നവീകരിച്ച സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഈ മാസം 26 ന്

അമ്പായത്തോട് സെന്റ് ജോർജ്ജ്‌സ് യു പി സ്‌കൂളിൽ നവീകരിച്ച സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഈ മാസം 26 തിങ്കളാഴ്ച രാവിലെ 10.15 ന് നടക്കും.അഡ്വ.സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.മാനന്തവാടി രൂപത മെത്രാൻ മാർ ജോസ് പൊരുന്നേടം അധ്യക്ഷത വഹിക്കും.

മൃഗങ്ങളുമായി ഇടപഴകുന്ന ജീവനക്കാർക്ക് സ്പെഷ്യൽ വാക്സിനേഷൻ


മൃഗങ്ങളുടെ വാക്സിനേഷൻ, വന്ധ്യംകരണം എന്നിവയ്ക്കായി നായ ഉൾപ്പെടെയുള്ള മൃഗങ്ങളുമായി നേരിട്ട് ഇടപെടുന്ന ജീവനക്കാർക്ക് പേ വിഷബാധ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് പ്രത്യേക വാക്സിനേഷൻ ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്ന് നായകൾക്ക് വാക്സിനേഷനും വന്ധ്യംകരണ ശസ്ത്രക്രിയയും നടത്തിവരികയാണ്. ഇവരിൽ ചിലർക്ക് നായകളിൽ നിന്നും കടിയേറ്റ സംഭവവുമുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് സ്പെഷ്യൽ വാക്സിനേഷൻ ആരംഭിച്ചത്. 

കൊട്ടിയൂർ വ്യാസ-ഫൈൻ ആർട്സ് സൊസൈറ്റി ഏകദിന ആരോഗ്യ പഠനക്ലാസ് സംഘടിപ്പിക്കുന്നു



കൊട്ടിയൂർ വ്യാസ ഫൈൻ ആർട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകൃതി ജീവനം എന്ന വിഷയത്തിൽ ജീവിത ശൈലീ രോഗങ്ങളെക്കുറിച്ച് ഏകദിന ആരോഗ്യ പഠനക്ലാസ് ഡോ.ജേക്കബ് വടക്കൻ ചേരിയുടെ നേതൃത്വത്തിൽ ഒക്ടോബർ 24-ന് സംഘടിപ്പിക്കുന്നു . പങ്കെടുക്കാൻ താല്പര്യമുള്ളവർ 100-രൂപ ഫീസ് അടച്ച് രജിസ്റ്റർ ചെയുക ആദ്യം രജിസ്റ്റർ ചെയ്യുന്ന 150പേർക്ക് മാത്രമേ ക്ലാസ്സിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു..
രജിസ്ട്രേഷന് ബന്ധപ്പെടുക:
9446974210,9526862850,9447170344

ബി.എസ് .സി നേഴ്സിങ് പരീക്ഷ 25ന് 

സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ചവര്‍ക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് പരീക്ഷാ കേന്ദ്രങ്ങളില്‍ 25ന് പ്രവേശന പരീക്ഷ നടത്തും.ഹാള്‍ ടിക്കറ്റുകള്‍ www.lbscentre.kerala.gov.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712 -560363, 560364. എന്ന നമ്പറിൽ ബന്ധപ്പെടുക.

പരീക്ഷയിൽ മാറ്റമില്ല 

കണ്ണൂര്‍ സര്‍വകലാശാല ഈ മാസം 20 മുതല്‍ 23 വരെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിയെന്ന വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.പ്രായോഗിക പരീക്ഷകള്‍ ഉള്‍പ്പെടെയുള്ള എല്ലാ പരീക്ഷകളും നിശ്ചയിച്ച തീയ്യതിക്ക് തന്നെ നടക്കുമെന്ന് അന്നേ ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് ഹാജരാകണമെന്നും സര്‍വകലാശാല പരീക്ഷാ വിഭാഗം അറിയിച്ചു.

ലഹരി വിരുദ്ധ ക്യാമ്പയിൻ

സിപിഐ ഇരിട്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 23ന് ഇരിട്ടിയിൽ വൈകിട്ട് 4 മണിക്ക് ലഹരിവിരുദ്ധ ക്യാമ്പയിൻ നടത്തും.

ലഹരി വിരുദ്ധ ക്യാമ്പയിൻ 23 ന്

സി.പി.ഐ പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 23ന് വെള്ളിയാഴ്ച്ച പേരാവൂരിൽ ലഹരിവിരുദ്ധ ക്യാമ്പയിൻ നടത്തും.

സംരംഭകത്വ പരിശീലനം

വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ്, നാഷണല്‍ ഫിഷറീസ് ഡവലപ്മെന്റ് ബോര്‍ഡിന്റെയും കേന്ദ്ര സര്‍ക്കാറിന്റെ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്മോള്‍ മീഡിയം എന്റെര്‍പ്രൈസിന്റെയും ആഭിമുഖ്യത്തില്‍ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചറില്‍ 15 ദിവസത്തെ സൗജന്യ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതീയുവാക്കള്‍ക്കാണ് പരിശീലനം. പ്രായപരിധി 50 വയസ്. തെരഞ്ഞെടുക്കപ്പെടുന്ന 25 പേര്‍ക്ക് സ്റ്റൈപ്പെന്റോടെ ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ നാല് വരെ കളമശ്ശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. താല്‍പര്യമുള്ളവര്‍ www.kied.info ഓണ്‍ലൈനായി ഒക്ടോബര്‍ 10നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 2532890/2550322/9605542061.

വാക് ഇന്‍ ഇന്റര്‍വ്യു

ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് വെറ്ററിനറി സര്‍ജന്‍, പാരാവെറ്റ്, ഡ്രൈവര്‍ കം അറ്റന്‍ഡന്റ് എന്നീ തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. പയ്യന്നൂര്‍, ഇരിട്ടി ബ്ലോക്കുകളിലാണ് നിയമനം. വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്ക് സെപ്റ്റംബര്‍ 28ന് രാവിലെ 10 മണി മുതലും പാരാവെറ്റ് തസ്തികയിലേക്ക് ഉച്ചക്ക് രണ്ട് മണി മുതലും ഡ്രൈവര്‍ കം അറ്റന്റന്റ് തസ്തികയിലേക്ക് 29ന് രാവിലെ 10 മണി മുതലും വാക് ഇന്‍ ഇന്റര്‍വ്യു നടക്കും. ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0497 2700267

സ്വയംതൊഴില്‍ വായ്പക്ക് അപേക്ഷിക്കാം

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള 21 നും 45നും ഇടയില്‍ പ്രായമുള്ളവരും വ്യക്തിഗത വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കവിയാത്ത തൊഴില്‍രഹിതരില്‍ നിന്നും വായ്പക്ക് അപേക്ഷ ക്ഷണിച്ചു. വായ്പ തുക 10 ലക്ഷം രൂപ. തുകക്ക് 25 ശതമാനം സബ്‌സിഡി ലഭിക്കും. മള്‍ട്ടി പര്‍പ്പസ് സര്‍വീസ് സെന്റേഴ്‌സ്/ ജോബ് ക്ലബ് പദ്ധതി പ്രകാരം സ്വയംതൊഴില്‍ തുടങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് തലശ്ശേരി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും അപേക്ഷാ ഫോറം ലഭിക്കും. ഫോണ്‍: 0490 2327923.

ക്വട്ടേഷന്‍/ലേലം

പേരാവൂര്‍ താലൂക്ക് ആശുപത്രി കോമ്പൗണ്ടിലെ വിവിധ മരങ്ങള്‍ മുറിച്ചുമാറ്റികൊണ്ടുപോകാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 27ന് ഉച്ചക്ക് 12 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനുള്ള ലേലം 27ന് ഉച്ചക്ക് 2.30ന് താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസ് പരിസരത്ത് നടക്കും

ക്വട്ടേഷന്‍ ക്ഷണിച്ചു

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം തുണി വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള സ്ഥാപനങ്ങള്‍/വ്യക്തികള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 23ന് വൈകിട്ട് നാല് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2700357.

വിവാഹ വായ്പക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്നവരുടെ പെണ്‍മക്കളുടെ വിവാഹ വായ്പക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരായ രക്ഷിതാക്കളുടെ പ്രായം 65 വയസ്സില്‍ കവിയരുത്. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപ. വായ്പാ തുക ഏഴ് ശതമാനം പലിശ നിരക്കില്‍ 60 മാസത്തവണകളായി അഞ്ച് വര്‍ഷം കൊണ്ട് തിരിച്ചടക്കേണ്ടതാണ്. പരമാവധി വായ്പ തുക രണ്ടര ലക്ഷം രൂപ. വായ്പക്ക് ഈടായി കോര്‍പ്പറേഷന്റെ നിബന്ധകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0497 2705036, 9400068513.

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

കുറുമാത്തൂര്‍ ഗവ.ഐ ടി ഐയില്‍ മെക്കാനിക്ക് അഗ്രികള്‍ച്ചര്‍ മെഷിനറി ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിങ് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും എല്‍ എം വി ഡ്രൈവിങ് ലൈസന്‍സും അല്ലെങ്കില്‍ അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിങ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും എല്‍ എം വി ഡ്രൈവിങ് ലൈസന്‍സും അല്ലെങ്കില്‍ എന്‍ ടി സി/എന്‍ എ സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും എല്‍ എം വി ഡ്രൈവിങ് ലൈസന്‍സുമാണ് യോഗ്യത. ഒഴിവ് ഒ ബി സി വിഭാഗത്തിലെ മുന്‍ഗണനാ വിഭാഗക്കാര്‍ക്കായി (മുന്‍ഗണനാ വിഭാഗക്കാര്‍ ഇല്ലെങ്കില്‍ ഒ ബി സി വിഭാഗത്തിലെ മറ്റുള്ളവരെയും പരിഗണിക്കും) നീക്കിവെച്ചിരിക്കുന്നു. യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 23ന് രാവിലെ 11 മണിക്ക് ഐ ടി ഐ ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഒ ബി സി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ എസ് സി, ഈഴവ/തീയ്യ വിഭാഗത്തില്‍പ്പെട്ടവരെയും പരിഗണിക്കും. ഫോണ്‍: 9497639626, 9447017393.

ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍: അപേക്ഷ ക്ഷണിച്ചു
 
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് അപേക്ഷ ക്ഷണിച്ചു. 18നും 40നും ഇടയില്‍ പ്രായമുളളവര്‍ക്ക് പങ്കെടുക്കാം. ഒക്ടോബര്‍ എട്ടിനകം വീഡിയോകള്‍ https://reels2022ksywb.in/ എന്ന ലിങ്കില്‍ അപ്ലോഡ് ചെയ്യണം. വിശദവിവരങ്ങളും നിയമാവലിയും ലിങ്കില്‍ ലഭിക്കും.

വാക് ഇന്‍ ഇന്റര്‍വ്യൂ

സി ഡിറ്റ് എ ആര്‍/ വി ആര്‍ പ്രൊജക്ടിലേക്ക് ഗെയിം ഡെവലപ്പര്‍ ട്രെയിനികളെ നിയമിക്കുന്നു. കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്/ ഐ ടി/ എഞ്ചിനീയറിങ് വിഷയത്തിലുള്ള അംഗീകൃത ബിരുദവും സി ++/ സി# എന്നീ പ്രോഗ്രാമിങ്ങില്‍ കഴിവുമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് സെപ്റ്റംബര്‍ 26ന് രാവിലെ 11 മണിക്ക് സി ഡിറ്റിന്റെ തിരുവനന്തപുരം ഗോര്‍ക്കിഭവന്‍ ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. പ്രതിമാസം 15000 രൂപ ലഭിക്കും. പ്രായപരിധി 30 വയസ്. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം രാവിലെ 10 മണിക്ക് ഹാജരാകണം. ഫോണ്‍: 9847661702.


Post a Comment

Previous Post Next Post
Join Our Whats App Group