ഇരിട്ടി:ഉളിക്കൽനുച്ചിയാട് ഓട്ടോ ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു.
നുച്ചിയാട് സ്വദേശിയും ടൗണിലെ ഓട്ടോ ഡ്രൈവറുമായ മാവില വീട്ടിൽ ഉണ്ണികൃഷ്ണൻ (47) ആണ്. കുഴഞ്ഞുവീണ് മരിച്ചത് .
കഴിഞ്ഞ ദിവസം നുച്ചിയാട് ടൗണിൽ കുഴഞ്ഞു വീണതിനെ തുടർന്ന് രണ്ട് ദിവസമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും, പരിയാരം കണ്ണൂർ ഗവ. മെഡി. കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു.
ഇന്നു പുലർച്ചെയാണ് മരണപ്പെട്ടത്.ദീർഘകാലം സ്വകാര്യബസ്സ് കണ്ടക്ടറായും ഇരിട്ടി മേഖലയിൽ ജോലി ചെയ്തിരുന്നു. പരേതനായ തിയ്യഞ്ചേരി ബാലൻ നമ്പ്യാരുടെയും. മാവിലഭാരതിയമ്മയുടെയും മകനാണ്.ഭാര്യ: ഷൈമ.മക്കൾ: ഗോപിക (ഉളിക്കൽ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിനി ) വൈഭവ്. ( പുന്നാട് നിവേദിത വിദ്യാലയം വിദ്യാർത്ഥി ).
സഹോദരങ്ങൾ: ലത, ലേഖ, ഗിരീഷ് കുമാർ (ഓട്ടോ ഡ്രൈവർ)
സംസ്ക്കാരം: ഇന്ന് ( വ്യാഴാഴ്ച ) ഉച്ചയ്ക്ക് 12 മണിക്ക് വീട്ടു വളപ്പിൽ.
Post a Comment