കെ എം ഷാജിയോട് വിശദീകരണം തേടാന്‍ മുസ്‌ളീം ലീഗ് തിരുമാനിച്ചു. ലീഗ് പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളാണ് ഈ തിരുമാനം അറിയിച്ചത്. കെ എം ഷാജി നടത്തിയത് പരസ്യമായ അഭിപ്രായ പ്രകടനമാണ് . ഇത് ശരിയല്ല വിമര്‍ശനങ്ങള്‍ ഉന്നയിക്കേണ്ടത് പാര്‍ട്ടി വേദികളിലാണ്
ഷാജി ഇപ്പോള്‍ വിദേശത്താണ് . അവിടെ നിന്ന് എത്തിയാലുടന്‍ നേതൃത്വം സംസാരിക്കും. പ്രവര്‍ത്തകസമിതി യോഗത്തില്‍ വിമര്‍ശനങ്ങള്‍ സ്വാഭാവികമാണ്. യോഗത്തിനുശേഷം ഷാജി തന്നെ വിളിച്ചിട്ടില്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.
പാര്‍ട്ടി നേതൃത്വം നേതാക്കളെ തിരുത്തുന്നതില്‍ എന്താണ് തെറ്റെന്ന് ലീഗ് പ്രവര്‍ത്തക സമതിയില്‍ തനിക്കെതിരെയുള്ള വിമര്‍ശനങ്ങളെക്കുറിച്ച് കെ.എം. ഷാജി പ്രതികരിച്ചിരുന്നു. അഭിപ്രായ ഭിന്നതകള്‍ സ്വാഭാവികമാണെന്നും എന്തു വിമര്‍ശനം ഉണ്ടായാലും ശത്രുപാളയത്തില്‍ പോകില്ലെന്നും കെ.എം. ഷാജി മസ്‌ക്കറ്റില്‍ വച്ചു പറഞ്ഞു. അഭിപ്രായ ഭിന്നതകള്‍ സ്വാഭാവികമാണ്. അത്തരംഭിന്നതകള്‍ യഥാസമയം പരിഹരിച്ചു മുന്നോട്ട് പോകും. അതിനെ തര്‍ക്കമായി കാണാനാകില്ലന്നും ഷാജി പറഞ്ഞു
അതേ സമയം വിമര്‍ശനമുണ്ടായില്ലന്ന് ലീദ് നേതൃത്വം ഒന്നടങ്കം ആവര്‍ത്തിക്കുമ്പോഴാണ് വിമര്‍ശനം ഉണ്ടായെന്ന് കെ.എം. ഷാജി പരോക്ഷമായി സമ്മതിക്കുന്നത്. പ്രസ്താവനകളിലൂടെ പാര്‍ട്ടിയെ തുടര്‍ച്ചയായി പ്രതിരോധത്തിലാക്കുന്ന കെ.എം. ഷാജിക്കെതിരെ നടപടി വേണമെന്നായിരുന്നു കഴിഞ്ഞ ദിവസം മലപ്പുറത്ത് ചേര്‍ന്ന പ്രവര്‍ത്തകസമിതി യോഗത്തിലെ ആവശ്യം.
Post a Comment