കൊല്ലം: വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി തൂങ്ങി മരിച്ചു. കേരള ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് വന്നതിനു പിന്നാലെയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് അജി ഭവനത്തിൽ അഭിരാമി (18) ആണ് മരിച്ചത്.
ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്. അജികുമാറിന്റേയും ശാലിനിയുടേയും മകളാണ്.
ഇന്ന് വൈകിട്ട് കോളേജിൽ നിന്നും എത്തിയ ശേഷമാണ് വീട്ടിൽ ജപ്തി നോട്ടീസ് പതിച്ച വിവരം അഭിരാമി അറിഞ്ഞത്. വലിയ മനോവിഷമത്തിലായിരുന്ന വിദ്യാർത്ഥിനി തൂങ്ങി മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
Post a Comment