Join News @ Iritty Whats App Group

പടിക്കച്ചാലിൽ വീട്ടിൽ സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി



ഇരിട്ടി: തില്ലങ്കേരി പടിക്കച്ചാലിൽ വീട്ടിൽ സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. പടിക്കച്ചാലിലെ ഇളമ്പയില്‍ ഹൗസില്‍ ഷമീമിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 2 ചാക്കുകളിലായി സൂക്ഷിച്ച 3000ത്തോളം പാക്കറ്റ് ഹാന്‍സും കൂള്‍ലിപ്പും മുഴക്കുന്ന് പോലീസ് പിടികൂടിയത്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുഴക്കുന്ന് എസ് ഐ ഷിബു എഫ് പോള്‍, എ എസ് ഐ വിനയകുമാര്‍, സിപിഒ മാരായ മിനിമോള്‍, സതേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കഴിഞ്ഞ ദിവസവും മുഴക്കുന്ന് പോലീസ് ഹാഷിഷ് ഓയിലുമായി ഒരു യുവാവിനെ പിടികൂടി റിമാൻഡ് ചെയ്തിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും, യുവാക്കളെയും ഉള്‍പ്പെടെ ലഹരിക്ക് അടിമകളാക്കാന്‍ വന്‍ സംഘങ്ങളാണ് മേഖലയിൽ പ്രവര്‍ത്തിച്ച് വരുന്നത്. ഇതിനെതിരെ പോലീസും കനത്ത ജാഗ്രതയിലാണ്.

Post a Comment

Previous Post Next Post
Join Our Whats App Group