ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ കാണാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ എത്തി. പക്ഷേ അദ്ദേഹത്തിന് കോടിയേരിയെ കാണാനായില്ല. ബന്ധുക്കളും ഡോക്ടര്‍മാരുമായാണ് അദ്ദേഹം സംസാരിച്ചത്.
കോടിയേരിയുടെ ആരോഗ്യ നില മെച്ചപ്പെടും എന്നാണ് പ്രതീക്ഷയെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. കോടിയേരി ക്ഷീണിതന്‍ ആണ്. സന്ദര്‍ശകരെ നിയന്ത്രിക്കും. രണ്ടാഴ്ച കൂടി കഴിഞ്ഞാല്‍ ആരോഗ്യ നിലയില്‍ നല്ല പുരോഗതിയുണ്ടാകുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചെന്നും ഗോവിന്ദന്‍ പറഞ്ഞു.
കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ചെന്നൈയിലെ ആശുപത്രിയിലെത്തി കോടിയേരിയെ കണ്ടിരുന്നു. കോടിയേരി ബാലകൃഷ്ണനെ ചികിത്സക്കായി ഓഗസ്റ്റ് 29നാണ് ചെന്നൈയിലേക്ക് മാറ്റിയത്. എയര്‍ ആംബുലന്‍സ് മാര്‍ഗമാണ് തിരുവന്തപുരം വിമാനത്താവളത്തില്‍ നിന്ന് അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയത്.
Post a Comment