നിർദിഷ്ട മൈസൂരു-തലശ്ശേരി റെയിൽപ്പാതയ്ക്കായി വനത്തിലൂടെ തുരങ്കം നിർമിക്കാൻ അനുവദിക്കില്ലെന്ന് കർണാടകം.
കടുവസങ്കേതങ്ങളായ ബന്ദിപ്പുരിലൂടെയോ നാഗർഹോളെയിലൂടെയോ 22 കിലോമീറ്റർ ദൈർഘ്യത്തിൽ തുരങ്കം നിർമിക്കാമെന്നാണ് കേരളത്തിന്റെ നിർദേശം. എന്നാൽ, ഇതിന് ഒരു കാരണവശാലും അനുമതി നൽകില്ലെന്ന് കർണാടക അടിസ്ഥാന സൗകര്യ വികസനമന്ത്രി വി. സോമണ്ണ അറിയിച്ചു.
മൈസൂരുവിൽനിന്ന് വയനാട്ടിലൂടെ തലശ്ശേരിയിലേക്ക് റെയിൽപ്പാത നിർമിക്കാനാണ് കേരള സർക്കാർ പദ്ധതി. ദേശീയോദ്യാനങ്ങൾകൂടിയായ ബന്ദിപ്പുർ, നാഗർഹോളെ വനങ്ങളെ മറികടന്നുവേണം പാത നിർമിക്കേണ്ടത്. വനത്തിൽ നിർമാണപ്രവർത്തനം അനുവദിക്കില്ലെന്ന് കർണാടക തുടക്കത്തിൽതന്നെ വ്യക്തമാക്കിയതോടെയാണ് തുരങ്കം നിർമിക്കാമെന്ന നിർദേശം കേരളം മുന്നോട്ടുവെച്ചത്.
Post a Comment