Join News @ Iritty Whats App Group

നടി രശ്മി ഗോപാല്‍ അന്തരിച്ചു



സിനിമാ- സീരിയല്‍ നടിയായ രശ്മി ഗോപാല്‍ (51) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ബെംഗളൂരുവില്‍ ജനിച്ചുവളര്‍ന്ന രശ്മി, പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് എത്തിയത്.

നിരവധി സീരിയലുകളില്‍ വേഷമിട്ടു. ചില മലയാളം, തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഭര്‍ത്താവ്: ജയഗോപാല്‍. മകന്‍: പ്രശാന്ത് കേശവ. രശ്മിയുടെ അകാല വിയോഗത്തില്‍ നടന്‍ കിഷോര്‍ സത്യ, നടി ചന്ദ്ര ലക്ഷ്മണ്‍ ഉള്‍പ്പെടെയുള്ളവര്‍ അനുശോചിച്ചു.

കിഷോര്‍ സത്യയുടെ അനുസ്മരണക്കുറിപ്പ്

രശ്മി എന്ന് പറഞ്ഞാല്‍ നിങ്ങള്‍ അറിയണമെന്നില്ല
സ്വന്തം സുജാതയിലെ ‘സാറാമ്മ ‘ എന്ന് പറഞ്ഞാല്‍ നിങ്ങള്‍ അറിയും
ഈ പുഞ്ചിരി ഇനി ഇല്ല….
സാറാമ്മ പോയി….
രണ്ട് ദിവസം മുന്‍പാണ് ചന്ദ്ര ലക്ഷ്മണും അന്‍സാര്‍ ഖാനും പറഞ്ഞത്, തിരുവനന്തപുരത്തു ഒരു ബന്ധുവിനെ കാണാന്‍ പോയ രശ്മിക്ക് പെട്ടന്ന് സുഖമില്ലാതെ വന്നുവെന്നും ആശുപത്രിയില്‍ പോയെന്നുമൊക്കെ.
പക്ഷെ,രോഗവിവരം അറിഞ് ഒരു ആഴ്ചക്കുള്ളില്‍ രശ്മി പോയി എന്ന് ഇന്ന് കേള്‍ക്കുമ്പോള്‍…..
ആക്സമികതകളുടെ ആകെത്തുകയാണ് ജീവിതം എന്ന് ആരോ പറഞ്ഞിട്ടുണ്ട്….
പക്ഷെ ഇത്തരം ഞെട്ടിപ്പിക്കലുകള്‍….
പ്രിയ ജീവിതമേ ഒന്നൊഴിവാക്കു…..
ആദരവിന്റെ അഞ്ജലികള്‍…

Post a Comment

Previous Post Next Post
Join Our Whats App Group