സ്‌കൂളിലെ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. കാസര്‍കോട് പിലിക്കോട് സ്വദേശി ടി.ടി ബാലചന്ദ്രനാണ് അറസ്റ്റിലായത്.
പരാതിക്കാരി പഠിക്കുന്ന സ്‌കൂളിലെ പി.ടി.എ. പ്രസിഡന്റ് കൂടിയാണ് പ്രതി. സ്‌കൂളിലെ ഓണാഘോഷത്തിനിടെ പ്രതി അപമര്യാദയായി പെരുമാറിയെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു പ്ലസ്ടു വിദ്യാര്‍ഥിനിയുടെ പരാതി.
വിദ്യാര്‍ഥിനി പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ ബാലചന്ദ്രന്‍ ഒളിവില്‍പോയിരുന്നു. പിന്നീട് കാസര്‍കോട് ആണൂരില്‍വെച്ച് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കേസില്‍ പ്രതിയായതിന് പിന്നാലെ പാര്‍ട്ടി ബാലചന്ദ്രനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു.
Post a Comment