കണ്ണൂര്‍: കണ്ണൂര്‍ സിറ്റി ജാമിയ ഹംദര്‍ദ് കോളേജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ റാഗിംഗിന്റെ ഭാഗമായി മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥികളെ കോളേജ് അധികൃതര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.
എ. ആര്‍ റിസ്വാന്‍, പി. മുഹമ്മദ് നഫ്റാന്‍, റോഷന്‍താജ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.കഴിഞ്ഞ തിങ്കളാഴ്ച്ച ഒന്നാം വര്‍ഷ ബി.ബി.എ വിദ്യാര്‍ത്ഥി മുഹമ്മദ് അജ്മല്‍ കുഞ്ഞിപ്പുരയ്ക്കാണ് മര്‍ദ്ദനമേറ്റത്. കോളേജ് ഗ്രൗണ്ടില്‍ വച്ചു സീനിയര്‍ വിദ്യാര്‍ത്ഥികളായ മൂന്ന് പേരും തന്നെ റാഗ് ചെയ്തുവെന്നും എതിര്‍ത്തപ്പോള്‍ ശുചിമുറിയില്‍ കൊണ്ടു പോയി മര്‍ദ്ദിച്ചുവെന്നുമാണ് ജൂനിയര്‍ വിദ്യാര്‍ത്ഥിയുടെ പരാതി.കണ്ണൂര്‍ സിറ്റി പൊലീസാണ് കേസെടുത്തത്. റാഗ് ചെയ്ത മൂന്ന് വിദ്യാര്‍ത്ഥികളെയും കോളേജില്‍ നിന്നും പുറത്താക്കിയതായി പ്രിന്‍സിപ്പാല്‍ അറിയിച്ചു.
Post a Comment