ഇരിട്ടി മുനിസിപ്പാൽ അധികൃതർ നികുതി ദായകരോട് നീതി പാലിക്കുന്നില്ലെന്ന് മുസ്ലിം ലീഗ് ഇരിട്ടി മുനിസിപ്പൽ പ്രസിഡണ്ട് എം എം മജീദ് പറഞ്ഞു.
ഇരിട്ടി മുനിസിപ്പൽ ഓഫീസിന് മുന്നിൽ യുഡിഎഫ് കൗൺസിലർമാർ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തെരുവ് നായ ശല്യം പരിഹരിക്കാനാവശ്യമായ നടപടി സ്വീകരിക്കുക,
തെരുവ് വിളക്ക് കത്തിക്കാനുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക.,
താലൂക്കാശുപത്രിയോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക. ആവശ്യമായ ഡോക്ടർമാരുടെ സേവനവും മരുന്നുകളുടെ ലഭ്യതയും ഉറപ്പ് വരുത്തുക ,
PMAY/ LIFE മിഷൻ പദ്ധതി ഉടൻ നടപ്പിലാക്കുക.,
മുനിസിപ്പാലിറ്റിയിലെ വികസന മുരടിപ്പ് അവസാനിപ്പിക്കുക ,
മുനിസിപ്പാലിറ്റി അനുബന്ധ സ്ഥാപനത്തിലെ ശോചനീയവസ്ഥ പരിഹരിക്കുക,
മുനിസിപ്പൽ ഓഫീസ് പ്രവർത്തനം കാര്യക്ഷമമാക്കുക ,
മുനിസിപ്പാലിറ്റി ഓഫീസിൽ CCTV ക്യാമറ സ്ഥാപിക്കുക.,
കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കണ്ടെത്തുക,
ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക
എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് യുഡിഎഫ് കൗൺസിലർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചത്.
കോൺഗ്രസ് ചാവശ്ശേരി മണ്ഡലം പ്രസിഡൻ്റ് കെ.വി.രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
അഷ്റഫ് ചായിലോട്, കെ.കെ.അർഷാദ്, ഫവാസ് പുന്നാട് , ആർ.കെ. മുജീബ് പ്രസംഗിച്ചു.
യുഡിഎഫ് മുനിസിപ്പൽ കൗൺസിലർമാരായ പി.കെ.ബൽക്കീസ് , വി.ശശി,സമീർ പുന്നാട്,വി.പി.അബ്ദുൽ റഷീദ്,പി.ബഷീർ, കോമ്പിൽ അബ്ദുൽ ഖാദർ, ടി.കെ. ഷരീഫ, എം.കെ.നജ്മുന്നിസ , സാജിദ ചൂര്യോട്, എൻ.കെ ശാന്തിനി ധർണ്ണാ സമരത്തിൽ അണിനിരന്നു.
Post a Comment