Join News @ Iritty Whats App Group

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം; ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ബി.ജെപി



പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം പ്രമാണിച്ച് സെപ്തംബർ 17 മുതൽ ഒക്ടോബർ 2 വരെ ബിജെപി സംസ്ഥാനത്ത് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. സെമിനാറുകൾ, ജില്ലാ കേന്ദ്രങ്ങളിൽ പ്രധാനമന്ത്രിയുടെ ജീവിതത്തെ പറ്റിയുള്ള പ്രദർശിനി, കൃത്രിമ അവയവങ്ങളുടെ വിതരണം, ഭാരതത്തിന്റെ സാംസ്കാരിക വൈവിദ്ധ്യങ്ങളിലെ ഏകത പ്രദർശനം തുടങ്ങിയവയാണ് നടത്തുന്നത്.

കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾ പ്രധാനമന്ത്രിക്ക് ആശംസകൾ അയക്കുന്ന പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ പ്രചരണം, യുവമോർച്ച രക്തദാന ക്യാമ്പുകൾ, സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പുകൾ, കൊവിഡ് വാക്സിനേഷൻ ക്യാമ്പുകൾ, വൃക്ഷത്തൈ നടീൽ, ജലാശയങ്ങളുടെ ശുചീകരണം, ശുചീകരണ പ്രവർത്തനങ്ങൾ, ജലസംരക്ഷണ ക്യാമ്പയിൻ, ഗാന്ധി ജയന്തി, ക്ഷയരോഗ നിർമ്മാർജന ക്യാമ്പുകൾ തുടങ്ങിയവയും നടത്തുമെന്ന് ബിജെപി മീഡിയ കൺവീനർ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group