സാമ്പത്തിക സംവരണത്തിനെതിരായ ഹര്‍ജികളിലെ വാദമാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റീസ് യു.യു ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിലാണ് ലാവ്ലിന്‍ കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ന്യുഡല്‍ഹി: എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടി ചോദ്യം ചെയ്ത് സിബിഐ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് വീണ്ടും മാറ്റി. ചീഫ്് ജസ്റ്റീസ് ഉള്‍പ്പെടുന്ന ഭരണഘടനാ ബെഞ്ചിന്റെ വാദം നീണ്ടുപോകുന്നതിനാലാണ് ഇന്ന് പരിഗണിക്കുന്നത് മാറ്റിയത്. കേസ് പരിഗണിക്കുന്ന തീയതി പിന്നീട് അറിയിക്കും.
ഭരണഘടനാ ബെഞ്ചിലെ നടപടികള്‍ പൂര്‍ത്തിയായലേ മറ്റ് ഹര്‍ജികള്‍ പരിഗണിക്കാവുവെന്ന് കോടതി നേരത്തെ അറിയിച്ചിരുന്നു. സാമ്പത്തിക സംവരണത്തിനെതിരായ ഹര്‍ജികളിലെ വാദമാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റീസ് യു.യു ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിലാണ് ലാവ്ലിന്‍ കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് ഇതിനകം തന്നെ മുപ്പതിലേറെ തവണ മാറ്റിവച്ചിരുന്നു. ഹര്‍ജി നിരന്തരം മാറ്റുവയ്ക്കുകയാണെന്ന ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് ഇന്ന് പരിഗണിക്കാന്‍ നിശ്ചയിച്ചിരുന്നത്.
Post a Comment