കണ്ണൂർ: ബിജെപി ദേശീയ കൗൺസിൽ അംഗവും മാധ്യമപ്രവർത്തകനുമായ എ ദാമോദരനെ നായ അക്രമിച്ചു. കണ്ണൂർ മുണ്ടയാട് ജേണലിസ്റ്റ് കോളനിയില്‍ വെച്ച് റോഡ് സൈഡില്‍ നിന്ന നായയാണ് കാലില്‍ കടിച്ചത്. തുടർന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്ന് ഉച്ചയോടെയാണ് സംഭവം.
റോഡിന്‍റെ വശത്ത് നിന്ന നായയാണ് തന്‍റെ കാലിൽ കടിച്ചതെന്ന് ദാമോദരൻ പറഞ്ഞു. നായയെ ശ്രദ്ധിക്കാതെ നേരെ വീട്ടിലേക്ക് നടന്നുവരുമ്പോൾ നായ തിരിഞ്ഞുവന്ന് ആക്രമിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ജേണലിസ്റ്റ് കോളനിയിലും പരിസരങ്ങളിലും ധാരാളം തെരുവ് നായകൾ അലഞ്ഞു തിരിയുന്നുണ്ടെന്നും ആളുകൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ദാമോദരൻ മാധ്യമങ്ങളോട് പറഞ്ഞു.
പാലക്കാട് അട്ടപ്പാടിയിൽ മൂന്നു വയസ്സുകാരനെ തെരുവുനായ കടിച്ചു. ഷോളയൂരിലെ സ്വർണപിരിവ് ഊരിലെ മൂന്ന് വയസ്സുകാരനാണ് കടിയേറ്റത്. തിരുവോണ ദിവസം വീട്ടുമുറ്റത്ത് നിൽക്കെയാണ് കുട്ടിയെ നായ ആക്രമിച്ചത്. നായയുടെ ആക്രമണത്തിൽ മുഖത്തടക്കം പരിക്കേറ്റ കുഞ്ഞിനെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോയി നിങ്ങളുടെ നേതാവ് മേനക ഗാന്ധിയോഡ് പറ. പുള്ളിക്കാരി ആണ് തെരുവ് നായെ വളതാൻ പറഞ്ഞാ വേക്തി
ReplyDeletePost a Comment