പാങ്ങോട്: ആകാശവാണി ആർട്ടിസ്റ്റും സീരിയൽ നടിയുമായ ഭരതന്നൂർ ശാന്തയ്ക്ക് തെരുവ് നായയുടെ കടിയേറ്റു. തെരുവിൽ അലഞ്ഞ നടക്കുന്ന നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനിടെ നടിയുടെ കൈ നായ കടിച്ച് പറിയ്ക്കുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. വലതു കൈപ്പത്തിക്കും വിരലുകൾക്കും സാരമായി പരുക്കേറ്റതിനെ തുടർന്ന് നടിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെരുവിൽ അലഞ്ഞ് നടക്കുന്ന നായ്ക്കൾക്കായി ശാന്ത ഭക്ഷണം പാകം ചെയ്ത് കൊടുക്കുന്നത് പതിവാണ്. ഭരതന്നൂർ മാർക്കറ്റും ജംങ്ഷനും കേന്ദ്രീകരിച്ച് ചുറ്റിത്തിരിയുന്ന 50 ലധികം തെരുവുനായ്ക്കൾക്കായി 5 വർഷമായി ശാന്ത ഭക്ഷണം നൽകാറുണ്ട്. അതേസമയം, സംസ്ഥാനത്ത് തെരുവുനായ നിയന്ത്രണത്തിന് തീവ്രയജ്ഞപരിപാടിക്ക് 684 ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തി. ആരോഗ്യ വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും പട്ടികയിലുള്ള ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം ചേര്‍ത്താണിത്. ആരോഗ്യ വകുപ്പിന്റെ പട്ടികയില്‍ 514 ഹോട്ട്‌സ്പോട്ടുകളും മൃഗസംരക്ഷണ വകുപ്പിന്റെ പട്ടികയില്‍ 170 ഹോട്ട്‌സ്‌പോട്ടുകളുമാണ് ഉള്ളത്.
Post a Comment