തിരുവനന്തപുരം: എകെജി സെന്‍ററില്‍ പടക്കം എറിഞ്ഞ കേസില്‍ പ്രതിയെ ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞെന്ന റിപ്പോര്‍ട്ടുകളില്‍ സര്‍ക്കാരിനെതിരെ കെപിസിസി വര്‍ക്കിംഗ് പ്രസിഡനന്‍റ് ടി സിദ്ധിഖ് എംഎല്‍എ. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിലേക്ക് പ്രവേശിക്കാനിരിക്കെയാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്നാണ് സിദ്ദിഖിന്‍റെ പരിഹാസം.
ഇത്രയും പേടിയാണോയെന്നും ടി സിദ്ധിഖ് ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. മാസങ്ങള്‍ക്ക് മുമ്പ് രാഹുല്‍ മണ്ഡലത്തില്‍ എത്തിയപ്പോഴാണ് എകെജി സെന്‍ററില്‍ പടക്കമെറിഞ്ഞതെന്നും ടി സിദ്ധിഖ് പറയുന്നു.
ടി സിദ്ദിഖിന്റെ ഫേസ്ബുക്ക് കുറിപ്പ്
മാസങ്ങള്‍ക്ക് മുമ്പ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്നപ്പോള്‍ എ കെ ജി സെന്ററിനു പടക്കമെറിയുന്നു, ''ആളെ കിട്ടില്ല, സുകുമാര കുറുപ്പ് കേസിനു സമാനമെന്ന് ഇ പി ജയരാജന്‍.'' ഭാരത് ജോഡോ യാത്ര തിരുവനന്തപുരത്ത് പ്രവേശിക്കുന്നു, 'ദാ- കെടക്കുന്നു പ്രതി.. ????ഇങ്ങനെയങ്ങ് പേടിച്ചാലോ..
Post a Comment