സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് ജില്ലാ ഓഫീസില്‍ നിന്നും അംഗത്വം എടുത്ത് ഒരു വര്‍ഷം പൂര്‍ത്തിയായി അംശാദായം അടക്കുന്ന അംഗങ്ങളുടെ മക്കള്‍ക്ക് 2022-23 വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം.എസ്.എസ്എല്‍സി പാസായി കേരള സര്‍ക്കാറിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ റഗുലര്‍ കോഴ്സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ ഒക്ടോബര്‍ 31നകമോ കോഴ്സിന് പ്രവേശനം ലഭിച്ച് 45 ദിവസത്തിനകമോ അപേക്ഷ ബോര്‍ഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം അംഗത്വ കാര്‍ഡിന്റെ പകര്‍പ്പ്, ഇതുവരെ ക്ഷേമനിധിയില്‍ അംശാദായം അടച്ച രസീതികളുടെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, കുട്ടിയുടെ എസ്എസ്.എല്‍സി ബുക്കിന്റെ പകര്‍പ്പ്, അംഗത്തിന്റെ ബാങ്ക്പാസ്സ് ബുക്കിന്റെ പകര്‍പ്പ്, വിജയിച്ച പരീക്ഷയുടെ മാര്‍ക്ലിസ്റ്റിന്റെ പകര്‍പ്പ്, വിദ്യാഭ്യാസ സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. ഫോണ്‍: 0497 2970272
സൗജന്യ ഭക്ഷ്യധാന്യ പദ്ധതി നീട്ടി.
കേന്ദ്ര സർക്കാരിന്റെ സൗജന്യ ഭക്ഷ്യധാന്യ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന നീട്ടി. 3 മാസത്തേക്കാണ് നീട്ടിയത്. സെപ്റ്റംബറില്‍ പദ്ധതിയുടെ കാലാവധി അവസാനിക്കാന്‍ ഇരിക്കെയാണ് സർക്കാര്‍ നടപടി. പദ്ധതി നീട്ടണമെന്ന് നിരവധി സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കൊവിഡ് പ്രതിസന്ധി രൂക്ഷമായ 2020 ഏപ്രിലിലാണ് കേന്ദ്ര സർക്കാര്‍ സൗജന്യ ഭക്ഷ്യധാന്യ പദ്ധതി പ്രഖ്യാപിച്ചത്.
പാരമ്പര്യേതര ട്രസ്റ്റി നിയമനം
കണ്ണൂര്‍ താലൂക്ക് മുണ്ടേരി വില്ലേജിലെ മുണ്ടേരിക്കാവ് മഹാലക്ഷ്മി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഒക്ടോബര്‍ 12ന് വൈകീട്ട് അഞ്ച് മണിക്കകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാഫോറം അസിസ്റ്ററ്റ് കമ്മീഷ്ണറുടെ ഓഫീസില്‍ നിന്നോ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ www.malabardevaswom.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നോ ലഭിക്കും. ഫോണ്‍: 0490 2321818.
അക്രഡിറ്റഡ് എന്‍ജിനീയറാകാന്‍ അപേക്ഷിക്കാം
സിവില്‍ എഞ്ചിനീയറിങ് ബിരുദം/ ഡിപ്ലോമ/ ഐ ടി ഐ യോഗ്യതയുള്ള പട്ടികവര്‍ഗ വിഭാഗത്തിലെ യുവതീ യുവാക്കള്‍ക്ക് അക്രഡിറ്റഡ് എന്‍ജിനീയര്‍/ ഓവര്‍സിയര്‍ തസ്തികയിലെ ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിന് അപേക്ഷിക്കാം. ഒഴിവുകള്‍ അഞ്ച്. യോഗ്യതയുള്ളവരുടെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒക്ടോബര്‍ 11ന് രാവിലെ 11 മുതല്‍ ഉച്ചക്ക് ഒരു മണി വരെ കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ അഡീഷണല്‍ ബ്ലോക്കിലെ ഐ ടി ഡി പി ഓഫീസില്‍ നടക്കും. പ്രായം 21 നും 35 നുമിടയില്‍. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും തിരിച്ചറിയല്‍ രേഖയും സഹിതം ഇന്റര്‍വ്യൂന് ഹാജരാവണം. ഫോണ്‍: 0497 2700357.
ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
എല്‍ പി സ്‌കൂള്‍ ടീച്ചര്‍ മലയാളം മീഡിയം(എന്‍ സി എ ഹിന്ദു നാടാര്‍, കാറ്റഗറി നമ്പര്‍ 318/ 2020) കണ്ണൂര്‍ ജില്ലയുടെ ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിലുള്ളവര്‍ ഒറ്റത്തവണ വെരിഫിക്കേഷനും ഒ ടി ആര്‍ വെരിഫിക്കേഷനും അസല്‍ രേഖകളുമായി ഹാജരാകേണ്ട തീയ്യതി പിന്നീട് അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ പി എസ് സിയുടെ വെബ്‌സൈറ്റില്‍ ലങിക്കും.
സീറ്റ് ഒഴിവ്
കണ്ണൂര്‍ കൃഷ്ണമേനോന്‍ മെമ്മോറിയല്‍ വനിതാ കോളേജില്‍ ഒന്നാംവര്‍ഷ ബിഎ എക്കണോമിക്സ്, ബിഎസ് സി മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ എസ്സി, എസ്ടി വിഭാഗത്തിന് സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 30നു രാവിലെ 10ന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍: 04972746175.
ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്‍മെന്റ് ടെക്നോളജി: അപേക്ഷ ക്ഷണിച്ചു
നെരുവമ്പ്രം ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍(ജി ഐ എഫ് ഡി) ഈ അധ്യയന വര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്‍മെന്റ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ് എസ് എല്‍ സി അല്ലെങ്കില്‍ തത്തുല്ല്യം. ഉയര്‍ന്ന പ്രായപരിധി ഇല്ല. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ ഏഴിനകം https://polyadmission.org/gifd എന്ന വെബ്സൈറ്റില്‍ അപേക്ഷ സമര്‍പിക്കുക. ഫോണ്‍: 9400006495, 8907005262.
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് മെക്കാനിക്കല്‍ ഡിപ്പാര്‍ട്മെന്റ് മാനുഫാക്ചറിങ് ലാബിലെ മിട്ടുടോയോ ടൂള്‍ മേക്കേര്‍സ് മൈക്രോസ്‌കോപ് റിപ്പയര്‍ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ 10 ഉച്ചക്ക് 12 മണിവരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2780226.
ലേലം
തോട്ടട ഗവ. ഐ ടി ഐയുടെ അധീനതയിലുള്ളതും ഉപയോഗ ശൂന്യവുമായ കട്ടിംഗ് പ്ലെയറുകള്‍ ഒക്ടോബര്‍ 11ന് ഉച്ചക്ക് മൂന്ന് മണിക്ക് ലേലം ചെയ്യും. ഫോണ്‍: 0497 2835183.
കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ്; അപേക്ഷ ക്ഷണിച്ചു
കോളേജ് ഫോര്‍ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗിന്റെ ത്രിവത്സര ബി എസ് സി കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് കോഴ്സില്‍ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ ഒന്ന്, മൂന്ന് തീയതികളില്‍ രാവിലെ 11 മണിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാവണം. വിശദ വിവരങ്ങള്‍ക്ക് www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0497 2835390, 0497 2965390, 9495720870.
അപേക്ഷ ക്ഷണിച്ചു
തൊഴില്‍ വകുപ്പിന് കീഴിലുള്ള കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ ഒഴിവുള്ള എല്‍ ഡി ക്ലര്‍ക്ക്, യു ഡി ക്ലര്‍ക്ക് എന്നീ ഓരോ തസ്തികയിലേക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ നിയമനം ലഭിക്കുന്നതിന് സര്‍ക്കാര്‍/ അര്‍ധസര്‍ക്കാര്‍/ പൊതുമേഖല സ്ഥാപനങ്ങളില്‍ സമാന ശമ്പള സ്‌കെയിലില്‍ സേവനമനുഷ്ടിക്കുന്ന ഉദ്യോഗസ്ഥരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വകുപ്പ് മേധാവിയില്‍ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം സഹിതമുള്ള അപേക്ഷയുടെ രണ്ട് പകര്‍പ്പുകള്‍ സെക്രട്ടറി, കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡ്, നിര്‍മാണ്‍ ഭവന്‍, മേട്ടുക്കട. തൈക്കാട് പി ഒ, തിരുവനന്തപുരം-14 എന്ന വിലാസത്തില്‍ അയക്കുക. അവസാന തീയതി: ഒക്ടോബര്‍ 12. ഫോണ്‍: 0497 2704014.
കളിപ്പാട്ടം നിര്‍മ്മിച്ച് സമ്മാനം നേടാന്‍ സ്വച്ഛ് ടോയിക്കത്തോണ്‍ മത്സരം
കരകൗശല വസ്തുക്കള്‍, കളിപ്പാട്ടങ്ങള്‍ എന്നിവ പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാനും പഴയ കളിപ്പാട്ടങ്ങള്‍ നവീകരിച്ച് പുനര്‍ ഉപയോഗിക്കാനും സ്വച്ച് ഭാരത് മിഷന്‍ ടോയ്ക്കത്തോണ്‍ മത്സരം സംഘടിപ്പിക്കുന്നു. പുനരുപയോഗം പ്രോത്സാഹിപ്പിക്കുക, ഉപയോഗശൂന്യമായ വസ്തുക്കളെ പ്രയോജനപ്പെടുത്തി പ്രാദേശികമായി പുതിയ ഉല്‍പന്നങ്ങളാക്കി മാറ്റുക, പുനരുപയോഗം വഴി മാലിന്യ ഉല്‍പാദനത്തിന്റെ അളവ് കുറയ്ക്കുക, സര്‍ക്കുലര്‍ ഇക്കണോമി ആശയം പ്രചരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. താല്പര്യമുള്ളവര്‍ നവംബര്‍ 11ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. വ്യക്തികള്‍ക്കും സംഘമായും രണ്ടു വിഭാഗങ്ങളിലായി പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ ശുചിത്വമിഷന്‍ ഫേസ്ബുക്ക് പേജില്‍ ലഭിക്കും.
Post a Comment