ഇരിട്ടി: നിർത്തിയിട്ട സ്‌കൂട്ടറിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. അയ്യൻകുന്ന് മുടയരഞ്ഞിയിലെ എടക്കാട്ടുതറ വീട്ടിൽ അജയ് ടോം (23) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകീട്ട് 4 മണിയോടെ ആയിരുന്നു മരണം.
വെള്ളിയാഴ്ച ഉച്ചയോടെ ഇരിട്ടി - കൂട്ടുപുഴ റോഡിൽ കുന്നോത്ത് വെച്ചായിരുന്നു ആയിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ സമീപത്തെ ബസ്റ്റോപ്പിൽ ഇടിച്ചു കയറിയ ശേഷം ഇതിന് സമീപം നിർത്തിയിട്ടിരുന്ന സ്കൂട്ടിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മറ്റൊരു ബൈക്കും സോളാർ വിളക്കും ഇടിച്ചു തെറിപ്പിച്ച ശേഷമാണ് വാഹനം നിന്നത്. ഈ സമയം നിർത്തിയിട്ട സ്കൂട്ടിയിലുണ്ടായിരുന്ന അജയ് ടോമിനെയും കാറിടിച്ചു തെറിപ്പിച്ചു. അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. എറണാകുളത്ത് സോഫ്റ്റ് വെയർ കമ്പനിയിലെ ഉദ്യോഗസ്ഥനാണ്. മുടിയരിഞ്ഞിയിലെ എടക്കാട്ടുതറ ടോമി (സെബാസ്റ്റ്യൻ ) യുടെയും ജാൻസിയുടെയും മകനാണ്. സഹോദരൻ: ആൽബിൻ ടോം (റിച്ച് ഫ്ലക്സ് ചിറ്റ്സ് വള്ളിത്തോട് ). സംസ്കാരം തിങ്കളാഴ്ച്ച വൈകീട്ട് 5 മണിയോടെ മുടിയരിഞ്ഞി സെൻ്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.
Post a Comment