മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കകാര്‍ക്ക് ഏര്‍പ്പെടുത്തിയ സാമ്പത്തിക സംവരണം എസ് സി, എസ് ടി, ഒബിസി വിഭാഗങ്ങളുടെ അവകാശങ്ങളെ ബാധക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. മുന്നോക്ക വിഭാഗത്തിലെ പിന്നോക്കകാര്‍ക്ക് അവകാശങ്ങൾ നൽകുന്നത് വഴി അത് ഒരുതരത്തിലും മറ്റ് വിഭാഗങ്ങളെ ബാധിക്കില്ലെന്നും സർക്കാർ ഉറപ്പിച്ച് പറഞ്ഞു. 10 % സംവരണം കൊണ്ടുവന്ന 103-ാം ഭരണഘടനാ ഭേദഗതിക്കെതിരായ ഹര്‍ജി പരിഗണിക്കവെയാണ് സർക്കാർ തങ്ങളുടെ വാദം അവതരിപ്പിച്ചത്.
കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലാൽ ഈ സംവരണം മറ്റ് വിഭാഗക്കാരെ ബാധിക്കില്ലെന്ന് പറഞ്ഞു. മുന്നാക്ക വിഭാഗക്കാര്‍, പിന്നാക്ക വിഭാഗക്കാരെല്ലാത്തവര്‍ പൊതു വിഭാഗം എന്നിവര്‍ക്കാണ് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയതെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. അതായത് ഒരു വിഭാഗത്തിന് ബുദ്ധിമുട്ടോ അവരുടെ അവകാശങ്ങളെ ബാധിക്കാതെയോ തന്നെയാണ് ഇത്തരം സംവരണം നടപ്പാക്കുന്നത്.
സാമ്പത്തിക അവസ്ഥ കണക്കിലെടുത്ത് സംവരണങ്ങൾ അനുവദിക്കണോ എന്ന് ചില ഹർജികളിൽ ചോദിച്ചു. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, എസ് രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
Post a Comment