കാസര്‍കോഡ് : തെരുവുനായകളുടെ ആക്രമണത്തില്‍ നിന്ന് മദ്രസാ വിദ്യാര്‍ത്ഥികളെ രക്ഷിക്കാനായി തോക്കുമായി കാവലിനിറങ്ങി രക്ഷിതാവ്. കാസര്‍കോഡ് ബേക്കലിലെ ഹദാദ് നഗറിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം മദ്രസയിലേക്ക് പോകുന്ന ഒരു കുട്ടിയെ തെരുവുനായ കടിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് രക്ഷിതാവായ സമീര്‍ എയര്‍ ഗണ്ണുമായി കുട്ടികള്‍ക്കൊപ്പം ഇറങ്ങിയത്.
13 കുട്ടികള്‍ മദ്രസയിലേക്ക് പോകുമ്പോള്‍ അവര്‍ക്ക് മുന്നില്‍ തോക്കുമായി ഹദാദ് നടന്നുനീങ്ങുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
തെരുവുനായ്ക്കള്‍ വന്നാല്‍ വെടിവെക്കുമെന്ന് പറയുന്ന ദൃശ്യങ്ങള്‍ ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു.
കുട്ടികളുടെ രക്ഷയും അതിനപ്പുറം സംരക്ഷണത്തിനായുള്ള പ്രായോഗികമായ നടപടികളിലേക്ക് അധികാരികളുടെ ശ്രദ്ധകൊണ്ടുവരുന്നതിനും വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
Post a Comment