Join News @ Iritty Whats App Group

'നെഹ്റു കുടുംബം അം​ഗീകരിക്കുന്നവർക്ക് പിന്തുണ',തരൂരിനെ കെപിസിസി പിന്തുണക്കില്ല-കെ.മുരളീധരൻ


തിരുവനന്തപുരം : കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള ശശി തൂരിന്റെ മത്സരത്തിന് മുന്നിൽ കടമ്പകൾ ഏറെ. ശശി തരൂരിനെ കെ പി സി സി പിന്തുണക്കില്ലെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവും എം പിയുമായ കെ മുരളീധരൻ പറഞ്ഞു . നെഹ്റു കുടുംബം അംഗീകരിക്കുന്നവർക്കേ കേരളത്തിലെ കോൺഗ്രസിൻ്റെ പിന്തുണയുണ്ടാകൂ. പത്രിക നൽകുന്നവരെല്ലാം മത്സരിക്കണമെന്നില്ലെന്നും കെ മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തരൂരിനെ തള്ളി കൊടിക്കുന്നിൽ സുരേഷും രം​ഗത്തെത്തിയിരുന്നു. തരൂരിനെ പിന്തുണക്കുന്നതിൽ ജി 23 നേതാക്കൾക്കും ആശയക്കുഴപ്പം ഉണ്ടെന്നാണ് സൂചന . രാഹുൽ ​ഗാന്ധി തന്നെ അധ്യക്ഷനാകണമെന്ന് കൂടുതൽ പി സി സികൾ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ 
കോ​ൺ​ഗ്രസ് വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും . വ്യാഴാഴ്ച വിജ്ഞാപനം പുറത്തിറങ്ങും .

Post a Comment

Previous Post Next Post
Join Our Whats App Group