25 കോടി ഒന്നാം സമ്മാനമുള്ള തിരുവോണം ബംപര്‍ നറുക്കെടുപ്പ് ഇന്ന്. ഉച്ചകഴിഞ്ഞ് രണ്ടിനാണ് നറുക്കെടുപ്പ്. 500 രൂപ വിലയുള്ള തിരുവോണം ബംപറിന്റെ അറുപത്തിയാറര ലക്ഷം ടിക്കറ്റുകള്‍ വിറ്റുകഴിഞ്ഞു. അറുപത്തിയേഴര ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ 94,086 ടിക്കറ്റുകളാണ് വില്‍ക്കാതെ അവശേഷിച്ചത്.
ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ വച്ച് നറുക്കെടുപ്പ് നടക്കുക. സംസ്ഥാന ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 25 കോടി രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുക.
ഭാഗ്യശാലിക്ക് വിവിധ നികുതികള്‍ കഴിഞ്ഞ് 15 കോടി 75 ലക്ഷം രൂപ കയ്യില്‍ കിട്ടും. ഏറ്റവും അധികം ടിക്കറ്റ് വിറ്റത് പാലക്കാട് ജില്ലയിലാണ്. ഇവിടെ മാത്രം 10 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. രണ്ടാം സ്ഥാനത്തെത്തിയത് തൃശ്ശൂര്‍ ജില്ലയാണ്. ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റതിന്റെ കണക്ക് പരിശോധിച്ചാല്‍ തിരുവനന്തപുരം ജില്ലയാണ് മൂന്നാം സ്ഥാനത്തെത്തിയത്.
Post a Comment