സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ കുട്ടികൾക്കുള്ള സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തുറക്കുന്നത് മക്കളുടെ ഭാവിയെ സാമ്പത്തികമായി ശക്തിപ്പെടുത്തുന്നതിന് ഏറെ സഹായകരം ആയിട്ടുള്ള പദ്ധതിയാണ്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് രണ്ട് തരത്തിലുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ ആണ് എസ് ബി ഐയിൽ ഉള്ളത്, പഹലി ഖദം, പഹലി ഉദാൻ എന്നിവയാണിവ. ഈ അക്കൗണ്ടുകളുടെ പ്രധാന സവിശേഷത ഇവയ്ക്ക് മിനിമം ബാലൻസ് ആവശ്യമില്ല എന്നുള്ളതാണ്. ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് തുടങ്ങിയ സേവനങ്ങൾ നീ അക്കൗണ്ടുകളിൽ ലഭ്യമാണ്.
ചെക്ക് ബുക്ക്
പഹലി ഖദം പ്ലാനിൽ അക്കൗണ്ട് ഉടമയായ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേരിലോ അല്ലെങ്കിൽ രക്ഷിതാവിന്റെ പേരിലോ 10 ലീഫുകൾ ഉള്ള ചെക്ക് ബുക്ക് അനുവദിക്കും. പഹലി ഉദാൻ: അക്കൗണ്ട് ഉടമയായ കുട്ടിക്ക് ഒരേ തരത്തിൽ ഒപ്പിടാൻ സാധിക്കുമെങ്കിൽ 10 ലീഫുകൾ ഉള്ള ചെക്ക് ബുക്ക് അനുവദിക്കും.
ഫോട്ടോ പതിച്ച എടിഎം കാർഡ് രണ്ട് പ്ലാനിലും അനുവദിക്കും. ഒറ്റത്തവണ 5000 രൂപ വരെ പിൻവലിക്കാനോ ചെലവഴിക്കാനോ ഈ കാർഡ് ഉപയോഗിച്ച് സാധിക്കും. പഹലാ ഖദം പ്ലാൻ വഴി ഒരു ദിവസം മൊബൈൽ ബാങ്കിങ്ങിലൂടെ 2000 രൂപയുടെ വരെ ഇടപാട് നടത്താനാവും. പെഹ്ലി ഉഡാൻ പ്ലാനിലും ഈ നിബന്ധന ഉണ്ട്.
പഹലാ ഖദം പ്ലാനിൽ പ്രായപൂർത്തിയാകാത്ത ഏതു കുട്ടിയുടെ പേരിലും സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തുറക്കാവുന്നതാണ്. എന്നാൽ പഹലാ ഉഡാൻ പ്ലാനിൽ 10 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് ആണ് അക്കൗണ്ട് തുറക്കാൻ ആവുക. പഹലാ ഖദം പ്ലാൻ പ്രായപൂർത്തിയാകാത്ത കുട്ടിയുടെയും രക്ഷിതാവിന്റെയും പേരിൽ ജോയിന്റ് അക്കൗണ്ട് ആയി തുറക്കാവുന്നതാണ്. പഹലാ ഉഡാൻ പ്ലാനിൽ കുട്ടിയുടെ മാത്രം പേരിലാണ് അക്കൗണ്ട് തുറക്കാൻ കഴിയുക.
Post a Comment