മുബൈയിലെ ലാത്തൂരില്‍ ഭൂമിക്കടിയില്‍നിന്നും വിചിത്രശബ്ദം കേള്‍ക്കുന്നു. സെപ്റ്റംബര്‍ ആറ് മുതലാണ് ഭൂമിക്കടിയില്‍നിന്ന് ശബ്ദംകേട്ട് തുടങ്ങിയത്. ഇതേതുടര്‍ന്ന് ഗ്രാമവാസികള്‍ ഏറെ ഭീതിയിലാണ് കഴിയുന്നത്.
1993ല്‍ ഭൂകമ്പത്തെത്തുടര്‍ന്ന് 9700 പേര്‍ക്ക് ജീവന്‍ നഷ്ടമായ കില്ലാരിയില്‍നിന്നും 28 കിലോമീറ്റര്‍ അകലെയാണ് ഹസോരി ഗ്രാമം. എന്നാല്‍ ഇവിടെ ഏതെങ്കിലും തരത്തിലുള്ള ഭൂഗര്‍ഭപ്രതിഭാസങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വളരെ ഉയര്‍ന്നശബ്ദമാണ് കേള്‍ക്കുന്നത്. ഇതിന്റെ ശാസ്ത്രീയവിശദീകരണം കണ്ടെത്താന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിയോ മഗ്നിസത്തോട് ലാത്തൂര്‍ ജില്ലാകളക്ടര്‍ ആവശ്യപ്പെട്ടു.
Post a Comment