മട്ടന്നൂര്‍: ചാവശ്ശേരിയില്‍ ആര്.എസ്.എസ്.-എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി മട്ടന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ആര്.എസ്.എസ്., എസ്.ഡി.പി.ഐ. പ്രവര്‍ത്തകരായ ആറു പേരുടെ വീടുകള്‍ ആക്രമിക്കുകയും ഒരു കാര്‍ അടിച്ചു തകര്‍ക്കുകയുമായിരുന്നു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഒന്‍പതു കേസുകളാണ് മട്ടന്നൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ചാവശ്ശേരിയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ആര്.എസ്.എസ്.,എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയും പിന്നീട് സംഘര്‍ഷത്തിലെത്തുകയുമായിരുന്നു.
Post a Comment