ഡല്‍ഹിയില്‍ കന്നുകാലികളില്‍ ലംപി വൈറസ് ബാധ സ്ഥിരീകരിച്ചു. ഡല്‍ഹിയിലെ വടക്ക് പടിഞ്ഞാറ് മേഖലകളിലായി 173 പശുക്കളില്‍ ലംപി വൈറസ് ബാധിച്ചിട്ടുണ്ടെന്ന് പൊതുഭരണ വകുപ്പ് മന്ത്രി ഗോപാല്‍ റായ് അറിയിച്ചു. വൈറസ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
‘ഗോയല്‍ ഡയറിയിലെ 45 പശുക്കള്‍ക്കും, കാണ്‍പൂര്‍ ഭാഗത്ത് 40 പശുക്കള്‍ക്കും, ഗുമാന്‍ഹേഡയില്‍ 21, നജഫ്ഗഡില്‍ 16 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പശുക്കളില്‍ അണുബാധയ്ക്ക് സമാനമായ ലക്ഷണങ്ങള്‍ കാണുന്നുണ്ടെന്നും’ മന്ത്രി പറഞ്ഞു. മൃഗസംരക്ഷണ വകുപ്പ് മൊബൈല്‍ വെറ്റിനറി ക്ലിനിക്കുകളും പ്രത്യേക ഐസൊലേഷന്‍ വാര്‍ഡും തുറന്നിട്ടുണ്ട്. എമര്‍ജന്‍സി ഹെല്‍പ്പ് ലൈന്‍ നമ്പറും സജ്ജീകരിച്ചിട്ടുണ്ടെന്ന് മന്ത്രി ഗോപാല്‍ റായ് അറിയിച്ചു.
.െകന്നുകാലികളെ ബാധിക്കുന്ന ഒരു വൈറല്‍ അണുബാധയാണ് ലംപി ത്വക്ക് രോഗം. ഈച്ച, കൊതുകുകള്‍ എന്നിവ വഴിയാണ് ഈ രോഗം പശുക്കളിലേക്ക് പകരുന്നത്. ഈ വൈറസ് ബാധിക്കുന്ന കന്നുകാലികള്‍ക്ക് പനിയും ചര്‍മ്മത്തില്‍ കുരുക്കളും ഉണ്ടാകും ഇത് മരണത്തിലേക്ക് നയിക്കുകയും ചെയ്യും.
നിലവില്‍ ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ കന്നുകാലികളില്‍ ഈ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
Post a Comment