വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ചുള്ള ഗണേശവിഗ്രഹ നിമഞ്ജനത്തിനിടെ ഹരിയാനയില്‍ ആറ് പേര്‍ മുങ്ങിമരിച്ചു. വെള്ളിയാഴ്ച മഹേന്ദര്‍ഗഡ്, സോനിപത് ജില്ലകളിലായി നടന്ന അപകടത്തിലാണ് ആറ് പേര്‍ മരിച്ചത്. മഹേന്ദര്‍ഗഡിലെ കനാലില്‍ നാല് യുവാക്കളും സോനിപത്തിലെ യമുന നദിയില്‍ രണ്ട് പേരുമാണ് മുങ്ങിമരിച്ചത്.
അപകടത്തില്‍പ്പെട്ട മറ്റ് നാല് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഏഴടിയോളം ഉയരമുള്ള ഗണേശ വിഗ്രഹം നിമജ്ജനത്തിനായി കൊണ്ടുപോകുമ്പോള്‍ യുവാക്കള്‍ വെള്ളക്കെട്ടില്‍ ഒലിച്ചുപോകുകയായിരുന്നു.
Post a Comment