തിരുവനന്തപുരം: കേരള സർക്കാർ സാംസ്‌കാരികവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് 2022 നവംബർ മാസത്തിൽ നടത്തുന്ന തളിര് സ്‌കോളർഷിപ്പ് പരീക്ഷയുടെ രജിസ്ട്രേഷനുള്ള തീയതി സെപ്തംബർ 30വരെ നീട്ടി. scholarship.ksicl.kerala.gov.in വഴി അപേക്ഷിക്കാം. 200 രൂപ അടച്ച് രജിസ്റ്റർ ചെയ്യുന്ന എല്ലാ കുട്ടികൾക്കും ഒരു വർഷത്തെ തളിര് മാസിക സൗജന്യമായി ലഭിക്കും. അഞ്ചു മുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് അപേക്ഷിക്കാൻ അർഹത. സംസ്ഥാനത്തൊട്ടാകെ 2500ഓളം കുട്ടികൾക്കായി 16ലക്ഷം രൂപയുടെ സ്‌കോളർഷിപ്പുകളാണ് നൽകുന്നത്. ഓരോ ജില്ലയിലെയും 160 കുട്ടികൾക്കുവീതം ജില്ലാതല സ്‌കോളർഷിപ്പ് ലഭ്യമാവും. സംസ്ഥാനതലവിജയികൾക്ക് 10,000 രൂപ, 5,000രൂപ, 3,000രൂപ എന്നിങ്ങനെയും സ്‌കോളർഷിപ്പ് ലഭിക്കും. 2022 നവംബറിലാണ് ജില്ലാതല പരീക്ഷകൾ. കൂടുതൽ വിവരങ്ങൾക്ക്: 8547971483, 0471-2333790.
തളിര് സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള തീയതി സെപ്തംബർ 30വരെ നീട്ടി
News@Iritty
0
Post a Comment