Join News @ Iritty Whats App Group

സംസ്ഥാനത്തെ പമ്പുകള്‍ ഈ മാസം 23ന് അടിച്ചിട്ട് പണിമുടക്കുമെന്ന് പെട്രോളിയം ഡീലര്‍മാരുടെ സംഘടന


സംസ്ഥാനത്തെ പമ്പുകള്‍ ഈ മാസം 23ന് അടിച്ചിട്ട് പണിമുടക്കുമെന്ന് പെട്രോളിയം ഡീലര്‍മാരുടെ സംഘടന. എച്ച്പിസി, ബിപിസി, ഐഒസി എന്നിവരുടെ എല്ലാ പമ്പുകളും അടച്ചിടും. പമ്പുകള്‍ക്ക് മതിയായ ഇന്ധന ലഭ്യത ഉറപ്പുവരുത്തണമെന്നതാണ് പ്രധാന ആവശ്യം. പ്രീമിയം പെട്രോളും ലൂബ്രിക്കന്റുകളും അടിച്ചേല്‍പ്പിക്കുന്നത് കമ്പനികള്‍ അവസാനിപ്പിക്കണമെന്നും ഡീലര്‍മാര്‍ ആവശ്യപ്പെടുന്നു.

അന്താരാഷ്ട്ര എണ്ണവില ഏഴ് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. അന്താരാഷ്ട്ര ബെഞ്ച്മാര്‍ക്ക് ബ്രെന്റ് ക്രൂഡ് കഴിഞ്ഞ ആഴ്ച ബാരലിന് 90 ഡോളറിന് താഴെയായി. എന്നിരുന്നാലും ഇന്ത്യയില്‍ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്‍പന വിലയില്‍ മാറ്റമൊന്നുമില്ല.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വ്യാപാരികള്‍ അഞ്ച് മാസത്തേക്ക് റെക്കോര്‍ഡ് നിരക്ക് നിലനിര്‍ത്തിയതിന്റെ നഷ്ടം തിരിച്ചുപിടിക്കുന്നത് മൂലം അടുത്തെങ്ങും ഇന്ധനവിലയില്‍ മാറ്റമുണ്ടാകും എന്ന് പ്രതീക്ഷയില്ല.

Post a Comment

Previous Post Next Post
Join Our Whats App Group