ചരിത്ര പ്രസിദ്ധമായ കണ്ണവം വെളുമ്ബത്ത് മഖാം ഉറൂസ് ഒകേ്‌ടാബര്‍ 19 മുതല്‍ 23 വരെ അഞ്ചു ദിവസങ്ങളിലായി അതിവിപുലമായി നടത്താന്‍ തീരുമാനിച്ചു.
പതാക ഉയര്‍ത്തല്‍, ഉത്‌ഘാടന സമ്മേളനം, മത പ്രഭാഷണം, സ്വലാത്ത് വാര്‍ഷികം, ദിക്‌ര്‍ ഹല്‍ഖ, ബുര്‍ദ മജ്‌ലിസ്, സൗഹൃദ സംഗമം, ഘോഷയാത്ര, പൊതു സമ്മേളനം, അന്നദാനം തുടങ്ങി വിവിധ സെഷനുകള്‍ മഖാമില്‍ പ്രത്യേകം സജ്‌ജമാക്കിയ ഹിദായത്ത് നഗറില്‍ നടക്കും. സയ്യിദന്മാര്‍, പണ്ഡിതന്മാര്‍, മന്ത്രിമാര്‍, സാംസ്‌കാരിക നേതാക്കള്‍, ഉദ്യോഗസ്‌ഥ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഉറൂസിന്റെ വിജയത്തിനായി മഹല്ല് പ്രസിഡന്റ് എ.ടി അലിഹാജി ചെയര്‍മാനായും മഹല്ല് ജന:സെക്രട്ടറി സി.കെ യൂസഫ് ഹാജി ജനറല്‍ കണ്‍വീനറായുമുള്ള വിപുലമായ 201 അംഗ സ്വാഗത സംഘം രൂപീകരിച്ചു.വിവിധ വിങ്ങുകളില്‍ കെ.അഷ്‌റഫ് ഹാജി (ഫൈനാന്‍സ്), എ.ടി അലി ഹാജി (പ്രോഗ്രാം) ടി.കെ മഹമൂദ് ഹാജി (സ്വീകരണം), ജാഫര്‍ അച്ചൂര്‍ (ഡെക്കറേഷന്‍), ടി.വി മിഷാല്‍(ലോ ഓര്‍ഡര്‍), ടി.കെ മജീദ് (വളണ്ടിയര്‍), വി.കെ അജീര്‍ (പബ്ലിസിറ്റി), ടി.സി ഖാദര്‍ (ഫുഡ്) ഷഫ്‌നാസ് എം.പി (മീഡിയ) എന്നിവരെയും
ചെയര്‍മാന്‍മാരായി തിരഞ്ഞെടുത്തു. യോഗത്തില്‍ എ.ടി അലിഹാജി അദ്ധ്യക്ഷത വഹിച്ചു.
സി.കെ യൂസഫ് ഹാജി സ്വാഗതവും അഷറഫ് ഹാജി നന്ദിയും പറഞ്ഞു.
Post a Comment