അടച്ചിട്ട വീട്ടില്‍നിന്ന് 17 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി പരാതി. കുയ്യാലി മത്തിക്കാവിന് സമീപം റോസ് മഹലില്‍ കെ.കെ.
മുകളിലും താഴെയുമുള്ള മുറികളിലെ അലമാരയും മേശയും കുത്തിത്തുറന്ന് സാധനങ്ങളെല്ലാം വാരിവലിച്ചിട്ടിട്ടുണ്ട്. വീട്ടുടമ നാസര്‍ മലേഷ്യയിലാണ്. നാസറിന്റെ ഭാര്യയും മകളുമാണ് വീട്ടില്‍ താമസം. അവര്‍ വീടുപൂട്ടി ബന്ധുവീട്ടില്‍ പോയതായിരുന്നു.
തിങ്കളാഴ്ച രാത്രി വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നതായി വീട്ടുകാര്‍ അറിഞ്ഞത്. വീട്ടിലെ സി.സി.ടി.വിയുടെ റെക്കോഡ് മോഷ്ടാക്കള്‍ കൊണ്ടുപോയി. വീട്ടുകാര്‍ സ്ഥലത്തില്ലാതിരുന്ന സെപ്റ്റംബര്‍ 15നും 19നും ഇടയിലുള്ള ദിവസമാണ് കവര്‍ച്ച നടന്നതെന്നാണ് വിവരം.
തലശ്ശേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Post a Comment