Join News @ Iritty Whats App Group

എകെജി സെന്റർ ആക്രമണം; കേസിൽ യൂത്ത് കോൺഗ്രസ് നേതാവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു


തിരുവനന്തപുരം: എ.കെ.ജി. സെന്റർ ആക്രമണ കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് ജിതിനെ പതിന്നാല് ദിവത്തേക്ക് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. . പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന അപേക്ഷ വെള്ളിയാഴ്ച രാവിലെ വീണ്ടും പരിഗണിക്കും. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനൊപ്പം പ്രതിയുടെ ജാമ്യാപേക്ഷയും വെള്ളിയാഴ്ച പരിഗണിക്കും.

പ്രതിയിൽ നിന്ന് കേസന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതുണ്ട്. സ്ഫോടക വസ്തുക്കൾ എവിടെ നിന്ന് ലഭിച്ചു? സ്ഫോടക വസ്തു എറിഞ്ഞത് ജീവഹാനി ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണോ? ഇതിനുപിന്നിൽ ഗൂഢാലോചനയുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ തെളിവുകൾ ലഭിക്കേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് സമർപ്പിച്ച സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.കേസിൽ ഐ.പി.സി. സെക്ഷൻ 120 ബി, 436, 3എ, 5എ തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

മൊബൈൽ ടവർ ലൊക്കേഷൻ, ഷൂസ്, വസ്ത്രം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തി. പ്രതി ധരിച്ചിരുന്നത് മാക്സിന്റെ ഷർട്ടായിരുന്നു എന്ന് കണ്ടെത്തി.

കഴിഞ്ഞ ജൂൺ 30ന്‌ രാത്രിയാണ്‌ എകെജി സെന്ററിന്‌ നേരെ ആക്രമണമുണ്ടായത്‌. സ്കൂട്ടറിലെത്തിയ യുവാവ്‌ സ്ഫോടക വസ്‌തുവെറിഞ്ഞ്‌ മടങ്ങുന്ന ദൃശ്യങ്ങൾ കിട്ടിയെങ്കിലും വ്യക്തതക്കുറവ്‌ മൂലം ആളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്നാണ്‌ കേസ്‌ ക്രൈംബ്രാഞ്ച്‌ ഏറ്റെടുത്തത്‌. ക്രൈംബ്രാഞ്ച്‌ എസ്‌പി മധുസൂദനൻ, ഡിവൈഎസ്‌പി ജലീൽ തോട്ടത്തിൽ എന്നിവരുടെ നേതൃത്വത്തിൽ നിരവധിയാളുകളെ ചോദ്യം ചെയ്യുകയും മൊഴിയെടുക്കുകയും ചെയ്‌തിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ വ്യക്തതക്കുറവിൽത്തട്ടി അന്വേഷണം നിലയ്‌ക്കുമെന്ന ഘട്ടത്തിലാണ്‌ നിർണായക വഴിത്തിരിവുണ്ടായത്‌.

Post a Comment

Previous Post Next Post
Join Our Whats App Group