Join News @ Iritty Whats App Group

പിഎം കിസാന്‍ സമ്മാന്‍ നിധി 12-ാം ഗഡു വിതരണം ഉടൻ; ഇകെവൈസി പൂർത്തിയാക്കേണ്ടത് എങ്ങനെ?


രാജ്യത്തെ കോടിക്കണക്കിന് കര്‍ഷകര്‍ക്കായുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ 12-ാം ഗഡു  ഉടൻ വിതരണം ചെയ്തേക്കും. അതിനായി ഗുണഭോക്താക്കളായ കര്‍ഷകര്‍ അവരുടെ പിഎം കിസാന്‍ ഇകെവൈസി വിവരങ്ങള്‍ (eKYC) ഓഗസ്റ്റ് 31 ബുധനാഴ്ചയ്ക്ക് മുമ്പ് പൂര്‍ത്തിയാക്കിയിരിക്കണം.
സാമ്പത്തിക സഹായം ആവശ്യമുള്ള കര്‍ഷക കുടുംബങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനായി 2018 ഡിസംബറില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ കീഴിലാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാൻ നിധി പദ്ധതി ആരംഭിച്ചത്. 2019 ഫെബ്രുവരിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഫ്‌ലാഗ് ഓഫ് ചെയ്തത്. പൂര്‍ണമായും സര്‍ക്കാര്‍ പിന്തുണയുള്ള ഒന്നാണ് പിഎം കിസാന്‍ പദ്ധതി. അര്‍ഹരായ എല്ലാ കര്‍ഷക കുടുംബങ്ങള്‍ക്കും പദ്ധതിയുടെ നേട്ടം ലഭിക്കും. പിഎം കിസാന്‍ സ്‌കീമിന് കീഴില്‍ അര്‍ഹരായ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപയാണ് നല്‍കുന്നത്. നാല് മാസം കൂടുമ്പോള്‍ 2000 രൂപ വീതം മൂന്ന് തവണകളായാണ് ഈ തുക ലഭിക്കുന്നത്. കര്‍ഷകരുടെ ക്ഷേമത്തിനായുള്ള പിഎം-കിസാന്‍ പദ്ധതിക്കായി സര്‍ക്കാര്‍ ഇതുവരെ 2 ലക്ഷം കോടി രൂപയാണ് ചെലവഴിച്ചത്.

പിഎം കിസാന്‍ ഇകെവൈസി

പിഎം കിസാന്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ തുടര്‍ന്നും ലഭിക്കുന്നതിന് യോഗ്യരായ കര്‍ഷകര്‍ ഇകെവൈസി വിവരങ്ങള്‍ നല്‍കേണ്ടത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഒടിപി അടിസ്ഥാനമാക്കിയുള്ള ഇകെവൈസി പിഎം-കിസാന്‍ പോര്‍ട്ടലില്‍ ലഭ്യമാണെന്ന് വെബ്‌സൈറ്റില്‍ പറയുന്നുണ്ട്. നിശ്ചിത തീയതിക്കുള്ളില്‍ ഇകെവൈസി വിവരങ്ങള്‍ നല്‍കാത്ത കര്‍ഷകര്‍ക്ക് അവരുടെ അലവന്‍സ് ലഭിക്കില്ല. പിഎം കിസാന്‍ ഇകെവൈസിയുടെ സമയപരിധി ഓഗസ്റ്റ് 31 വരെയായിരുന്നു നീട്ടിയിരുന്നത്.

പിഎം-കിസാന്‍ ഇകെവൈസി വിരങ്ങള്‍ നല്‍കേണ്ടത് എങ്ങനെ?

ഘട്ടം 1: പിഎം കിസാന്റെ ഔദ്യോഗിക വെബ്പേജ് https://pmkisan.gov.in/ സന്ദര്‍ശിക്കുക

ഘട്ടം 2: ഹോം പേജിന്റെ വലതുവശത്ത് കാണുന്ന eKYC ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

ഘട്ടം 3: തുടര്‍ന്ന് നിങ്ങളുടെ ആധാര്‍ കാര്‍ഡ് നമ്പര്‍, ക്യാപ്ച കോഡ് എന്നിവ നല്‍കി Search ബട്ടണില്‍ ക്ലിക്കു ചെയ്യുക

ഘട്ടം 4: ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ നല്‍കുക

ഘട്ടം 5: ആവശ്യമായ എല്ലാ വിവരങ്ങളും നല്‍കിയ ശേഷം, ' Get OTP' എന്ന ഓപ്ഷനില്‍ ക്ലിക്കു ചെയ്യുക. നിങ്ങള്‍ മുമ്പ് നല്‍കിയ മൊബൈല്‍ നമ്പറില്‍ ഒരു ഒടിപി ലഭിക്കും. നല്‍കിയിരിക്കുന്ന ബോക്‌സില്‍ ഈ ഒടിപി നല്‍കുക.

പിഎം-കിസാന്‍ പദ്ധതി: യോഗ്യത

ഏതൊരു സര്‍ക്കാര്‍ പദ്ധതിക്കും നിശ്ചിത യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ആനുകൂല്യങ്ങള്‍ നല്‍കുക. പ്രധാനമന്ത്രി കിസാന്‍ പദ്ധതിക്ക് ഇന്ത്യന്‍ പൗരന്മാരായ കര്‍ഷകര്‍ക്ക് അര്‍ഹതയുണ്ട്. ഇതിനുപുറമെ, കൃഷിയോഗ്യമായ ഭൂമി കൈവശമുള്ള എല്ലാ കര്‍ഷക കുടുംബങ്ങള്‍ക്കും പദ്ധതി പ്രകാരം ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group