Join News @ Iritty Whats App Group

ട്രെയിന്‍ ജനാലയിലൂടെ മോഷ്ടിക്കാൻ ശ്രമിച്ച കള്ളന്‍ കുടുങ്ങി; കയ്യില്‍ പിടിച്ച് യാത്രക്കാരന്‍: തൂങ്ങിക്കിടന്ന് യാത്ര ചെയ്തത് 10 കി.മീ. ദൂരം



പാട്ന: ട്രെയിനിന്റെ ജനാലയില്‍ കൂടി യാത്രക്കാരന്റെ മൊബൈൽ ഫോൺ തട്ടിയെടുക്കാന്‍ ശ്രമിച്ച കള്ളന്റെ വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ട്രെയിനിന്റെ ജനാലയില്‍ തുങ്ങിക്കിടന്ന് യാത്രക്കാരന്റെ മൊബൈൽ തട്ടാനാണ് ഇയാള്‍ ശ്രമിച്ചത്. എന്നാല്‍ കള്ളന്‍ സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത കാര്യമാണ് പിന്നീട് സംഭവിച്ചത്.
കള്ളന്റെ കൈ അകത്തേക്ക് നീണ്ടുവരുന്നതു കണ്ട മറ്റൊരു യാത്രക്കാരന്‍ ഇയാളുടെ കൈകളില്‍ കയറിപ്പിടിച്ചതോടെ ഇയാള്‍ക്ക് പിടിവിടാനാകാതെയായി. ഇതിനിടെ ട്രെയിന്‍ മുന്നോട്ട് നീങ്ങുകയും ചെയ്തു. ട്രെയിനില്‍ തൂങ്ങിക്കിടന്ന് 10 കിലോമീറ്ററോളമാണ് ഇയാള്‍ക്കു യാത്ര ചെയ്യേണ്ടിവന്നത്. ഇത്രയും സമയം തൂങ്ങിക്കിടന്ന് ഇയാള്‍ ചെയ്ത തെറ്റിന് മാപ്പ് പറയുന്നുണ്ടായിരുന്നു.

കൈ ഒടിഞ്ഞു പോകുമെന്നും മരിച്ചു പോകുമെന്നും കള്ളന്‍ കരഞ്ഞു പറഞ്ഞിട്ടും യാത്രക്കാര്‍ വിടാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ ഖഗാരിയ സ്റ്റേഷനില്‍ എത്തിയതിനു ശേഷം ഇയാൾ രക്ഷപ്പെട്ട് ഓടിയെന്നാണ് റിപ്പോർട്ട്. എന്നാൽ ഇയാള്‍ പൊലീസിന്റെ പിടിയിലായെന്നും റെയിൽവെ പൊലീസിന് കൈമാറിയെന്നും ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പങ്കജ് കുമാന്‍ എന്നാണ് മോഷ്ടാവിന്റെ പേര്.

Post a Comment

Previous Post Next Post
Join Our Whats App Group