കോഴിക്കോട് ഓമശ്ശേരിയില്‍ കടയിലേക്ക് കാട്ടുപന്നി ഓടിക്കയറി. ഇന്ന് വൈകീട്ട് 5.15 നായിരുന്നു സംഭവം. മുയല്‍ വീട്ടില്‍ അജീഷ് ഖാന്റെ ഉടമസ്ഥതയിലുളള താഴെ ഓമശ്ശേരിയിലെ ടൂള്‍ മാര്‍ട്ട് എന്ന പണിയായുധങ്ങള്‍ വില്‍ക്കുന്ന കടയിലേക്കാണ് കാട്ടുപന്നി ഓടിക്കയറിയത്. പന്നി കടയിലേക്ക് ഓടി കയറുമ്പോള്‍ അജീഷ് ഖാന്‍ കടയിലുണ്ടായിരുന്നു. ക്യാഷ് കൗണ്ടറിന് മുകളിലൂടെ ചാടി രക്ഷപ്പെട്ട ഇയാള്‍ കടയുടെ ഷട്ടര്‍ താഴ്ത്തുകയായിരുന്നു.
തുടര്‍ന്ന് കടയ്ക്കുളളില്‍ അകപ്പെട്ട പന്നിയെ പിന്നീട് വെടിവെച്ച് കൊന്നു. സംഭവ സ്ഥലത്തെത്തിയ ഓമശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പി.അബ്ദുല്‍ നാസറിന്റെ അനുമതിയോടെ ഫോറസ്റ്റ് എംപാനല്‍ ഷൂട്ടര്‍ തങ്കച്ചന്‍ കുന്നുംപുറത്ത് കടയ്ക്കുള്ളില്‍ വെച്ച് പന്നിയെ വെടിവെച്ചു കൊല്ലുകയായിരുന്നു. ഓമശ്ശേരി ബസ്റ്റാന്റിന് പിന്‍വശത്തുള്ള ഗ്രൗണ്ടില്‍ പന്നിയെ സംസ്‌കരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
Post a Comment