പത്തനംതിട്ട: ഏഴുമാസം ഗർഭിണിയായ 19കാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. റാന്നി സ്വദേശിയായ യുവതിയുടെ ഗർഭസ്ഥശിശുവും മരിച്ചു. മുൻപ് പോക്സോ കേസിൽ ഇരയായിരുന്ന പെൺകുട്ടി കാമുകനൊപ്പമായിരുന്നു താമസിച്ചിരുന്നത്.
കാമുകൻ പതിവായി പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന ആരോപണത്തെ തുടർന്ന് പൊലീസ് പ്രാഥമികമായി ചോദ്യം ചെയ്തു. വിശദമായ ചോദ്യം ചെയ്യലിന് ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ഇയാളോട് നിർദ്ദേശിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
Post a Comment