Join News @ Iritty Whats App Group

ജെൻഡർ യൂണിഫോം അടിച്ചേല്‍പ്പിക്കല്ലന്ന് വിദ്യാഭ്യാസ മന്ത്രി;'ഹെഡ്‌മാസ്റ്റര്‍ ഇനി വൈസ് പ്രിൻസിപ്പൽ'

തിരുവനന്തപുരം; വിദ്യാർഥികളുടെ മേല്‍ ജെൻഡർ യൂണിഫോം അടിച്ചേൽപ്പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ജെൻഡർ യൂണിഫോമിൽ സർക്കാരിന് നിർബന്ധിത ബുദ്ധിയില്ലന്നും മന്ത്രി വ്യക്തമാക്കി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്രിന്‍സിപ്പല്‍മാരാകും ഇനി മേധാവിയെന്നും ഹെഡ്മാസ്റ്റര്‍ പദവി ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.

'പൊതു സ്വീകാര്യവും, കുട്ടികള്‍ക്ക് സൗകര്യവും ഉള്ളതാവണം യൂണിഫോം. സ്‌കൂളിലെ പിടിഎ അടക്കമുള്ള മുഴുവന്‍ പേര്‍ക്കും സ്വീകാര്യമാണെങ്കില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കാമെന്നും മന്ത്രി പറഞ്ഞു. സൗകര്യമുള്ള സ്‌കൂളുകള്‍ അപേക്ഷ നല്‍കിയാല്‍ മിക്‌സഡ് സ്‌കൂളുകളാക്കുമെന്നും ഇതും പിടിഎ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സമീപത്തെ സ്‌കൂളുകള്‍ അടക്കമുള്ളവരുടെ താത്പര്യം പരിഗണിച്ചായിരിക്കും നടപടിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഈ സർക്കാരിന്‍റെ കാലത്ത് 21 സ്കൂളുകൾ മിക്സഡ് സ്കൂൾ ആയി. മതിയായ സൗകര്യം നോക്കിയാണ് മിക്സഡ് സ്കൂൾ അനുവദിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്തെ ഹയര്‍ സെക്കൻഡറി സ്കൂളുകളില്‍ ഇനി മുതല്‍ പ്രിന്‍സിപ്പല്‍മാരാകും മേധാവി. ഹെഡ്മാസ്റ്റര്‍ മാര്‍ക്ക് പകരം വൈസ് പ്രിന്‍സിപ്പല്‍ പദവി ആയിരിക്കും ഉണ്ടാകുക .മലയാളം പാഠപുസ്തകത്തില്‍ അക്ഷരമാല ഉള്‍പ്പെടുത്തുമെന്നും സംസ്ഥാന സ്‌കൂള്‍ കലോത്സവം 2023 ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ കോഴിക്കോട്ട് വെച്ച് നടത്തുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.സ്കൂൾ പ്രവർത്തന സമയത്ത് വിദ്യാർത്ഥികളെ മറ്റ് പരിപാടികൾക്ക് കൊണ്ടുപോകുന്നത് അവസാനിപ്പിക്കണം.സാധാരണ അധ്യയന സമയം കവർന്നെടുക്കുന്ന തരത്തിൽ പൊതു ചടങ്ങുകളും മറ്റ് പരിപാടികളും ഒരു തരത്തിലും അംഗീകരിക്കില്ലന്നും മന്ത്രി അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group