Join News @ Iritty Whats App Group

നിയമസഭയില്‍ കള്ളങ്ങള്‍ കുത്തിനിറയ്ക്കുന്നു; മുഖ്യമന്ത്രിയുടെ നിലപാട് മാറ്റിക്കുമെന്ന് മത്സ്യത്തൊഴിലാളി സമര സമിതി


തിരുവനന്തപുരം: മുഖ്യമന്ത്രിയും തുറമുഖ മന്ത്രിയും നിയമസഭയില്‍ കള്ളങ്ങള്‍ കുത്തിനിറച്ച് അബദ്ധജഡിലമാണ് സംസാരിക്കുന്നുവെന്ന് മത്സ്യത്തൊഴിലാളി സമര സമിതി നേതാവ് ഫാ.തിയോഡേഷ്യസ് ഡിക്രൂസ്. നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസിന് മുഖ്യമന്ത്രിയും തുറമുഖ മന്ത്രിയും നല്‍കിയ മറുപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികളെ കളിയാക്കുകയാണ്. മുഖ്യമന്ത്രി യഥാര്‍ത്ഥ്യം മനസ്സിലാക്കുന്നില്ല. കൈക്കൂലി കൈപ്പറ്റിയിട്ടുണ്ടെങ്കില്‍ അത് അദാനിക്ക് തിരിച്ചുകൊടുത്തിട്ട് ഇവിടെ നിന്ന് പോകാന്‍ പറയുകയാണ് ചെയ്യേണ്ടത്.

50,000 മത്സ്യത്തൊഴിലാളികളെ ഉത്മൂലനം ചെയ്തുമാത്രമേ സര്‍ക്കാരിന് മുന്നോട്ടുപോകാനാവൂ. തിരുവനന്തപുരം അതിരൂപതയുടെ സമരത്തിന് പിന്തുണയുമായി ബീമാപള്ളിയില്‍ നിന്നും ഭീമനടിയില്‍ നിന്നും ആളുകള്‍ എത്തും. ഇവിടെ ജാതിയില്ല, മതമില്ല. എല്ലായിടത്തും തീരങ്ങള്‍ നശിക്കുകയാണ്. അവരും ദുരിതങ്ങള്‍ അനുഭവിക്കുന്നു. അതുകൊണ്ടാണ് തങ്ങളുടെ സമരത്തിന് പിന്തുണയുമായി അവര്‍ എത്തുന്നത്.

ഇത് തീരദേശ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നമാണ്. തീരദേശത്തുനിന്നുള്ള വൈദികരാണ് ഞങ്ങള്‍. അതുകൊണ്ടാണ് ഞങ്ങള്‍ പ്രശ്‌നത്തില്‍ ഇറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. .

ഈ മന്ത്രിസഭ മുഴുവന്‍ നികൃഷ്ടജീവിയുടെ കീഴിലാണ്. കടക്കൂപുറത്ത് എന്ന് പറഞ്ഞ് മത്സ്യത്തൊഴിലാളികളെ ഒഴിപ്പിക്കാനൊന്നും ഈ ചങ്കന് കഴിയില്ല. പിണറായി വിജയനെ കണ്ണൂരിലേക്ക് തൂത്തെറിഞ്ഞെ മത്സ്യത്തൊഴിലാളികള്‍ അടങ്ങൂ. മുഖ്യമ്രന്തി യഥാര്‍ത്ഥ്യം മനസ്സിലാക്കുന്നില്ല. വര്‍ഗീയ സമരമെന്ന് പറഞ്ഞ് അവഗണിക്കാന്‍ നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാടക നല്‍കാമെന്ന് കലക്ടറും മന്ത്രിയും പറഞ്ഞ് ഞങ്ങളെ പറ്റിക്കുകയായിരുന്നു. കോര്‍പറേഷന്‍ പരിധിയില്‍ 3000 രൂപയ്ക്ക് എവിടെയാണ് വീട് വാടകയ്ക്ക് കിട്ടുന്നത്. ചര്‍ച്ചയില്‍ ഒന്നു പറഞ്ഞ് പുറത്ത് വന്ന് മാധ്യമങ്ങളോട് മറ്റൊന്ന് പറയുകയാണ്.
ക്രമസമാധാന പാലനത്തിനാണ് കലക്ടര്‍ ഇന്ന് യോഗം വിളിച്ചത്. അതിനല്ലേ 28 ബസ് നിറയെ പോലീസിനെ ഇറക്കിയിക്കുന്നത്. ഇതിലും ഭേദം രാജിവച്ച് പോകുന്നതല്ലേ?
സമരം ആസൂത്രിതമാണെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിനും അദ്ദേഹം മറുപടി നല്‍കി. വീട് കടലെടുത്ത് പോയതോടെയാണ് ഇനി എന്തു ചെയ്യമെന്ന് ആസൂത്രണം ചെയ്തത്. മുഖ്യമന്ത്രി നിലപാട് മാറ്റിയെ അടങ്ങൂ. മുഖ്യമന്ത്രിയെകൊണ്ട് നിലപാട് മാറ്റിച്ചേ അടങ്ങൂ. ഓണഘോഷ പരിപാടി തുടങ്ങുന്ന ദിവസം തന്നെ മത്സ്യത്തൊഴിലാളികളുടെ ബോട്ട് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തും. തുടര്‍ന്ന് അവിടെ കുടില്‍കെട്ടി താമസിക്കും.

മുഖ്യമ്രന്തിയുടെ പേര് രക്ഷിക്കാനാണ് പ്രളയം വന്നപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ വള്ളവുമായി എത്തിയത്. കൂട്ടക്കുരുതി ഒഴിവാക്കാനാണ് വന്നത്. 80,000ലേറെ പേരെയാണ് മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.


Post a Comment

Previous Post Next Post
Join Our Whats App Group