Join News @ Iritty Whats App Group

വിരട്ടാമെന്ന് കരുതേണ്ട, തന്നെ അധിക്ഷേപിക്കാനാണ് ഇ ഡി ലക്ഷ്യമിടുന്നത്; തോമസ് ഐസക്


കിഫ്ബി ഇടപാടിൽ വീണ്ടും എന്ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചെങ്കിലും ഹാജരാകുന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. വിരട്ടാമെന്ന് കരുതേണ്ട, തന്നെ അധിക്ഷേപിക്കാനാണ് ഇ ഡി ലക്ഷ്യമിടുന്നത്. കിഫ്‌ബി ആർബിഐ ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്നും തോമസ് ഐസക് വിശദീകരണം നൽകി.

എന്താണ് ഇ ഡിയുടെ ലക്ഷ്യം എന്ന് അറിയില്ല. നിയമനടപടി എന്തെന്ന് ചർച്ച ചെയ്ത് തീരുമാനിക്കും.അഭിഭാഷകരോട് ചോദിച്ചതിന് ശേഷം ഹാജരാകുന്നതില്‍ തീരുമാനമെടുക്കും. ആർബിഐ ചട്ടങ്ങൾ കിഫ്ബി ലംഘിച്ചിട്ടില്ല.വിരട്ടിയാൽ പേടിക്കും എന്നാണ് കരുതിയിരുന്നത്.കോടതിയെ സമീപിക്കുന്നതിൽ നിയമസാധ്യതകൾ ആരായുമെന്നും തോമസ് ഐസക് വ്യക്തമാക്കി.

ഓഗസ്റ്റ് 11 ന് ഇ.ഡിയുടെ കൊച്ചി ഓഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ഇത് രണ്ടാം തവണയാണ് തോമസ് ഐസകിന് ഇഡി നോട്ടീസ് നൽകുന്നത്. കിഫ്ബി സിഇഒ ആയിരുന്ന കെ എം എബ്രഹാമിനെ നേരെത്തെ ഇ ഡി ചോദ്യം ചെയ്തിരുന്നു. ധനമന്ത്രിയായിരുന്ന ഐസക് കിഫ്ബി വൈസ് ചെയർമാനായിരുന്നു. നേരത്തെ ജൂലൈ 19- ന് ഹാജരാകാനാവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group